വാളകം സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ പള്ളിയിൽ പെരുന്നാളിനോടനുബന്ധിച്ചുണ്ടായ വെടിക്കെട്ടപകടത്തിൽ ഒരു മരണം.
പള്ളിയോട് ചേർന്നുള്ള കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ച് വെടിമരുന്ന് ജോലിയിൽ ഏർപ്പെട്ടിരുന്ന മൂവാറ്റുപുഴ റാക്കാട് സ്വദേശി
പാണ്ട്യേർ പിളളിൽ വീട്ടിൽ രവി (70) ആണ് മരിച്ചത്.
കൂടെ ഉണ്ടായിരുന്ന മൂവാറ്റുപുഴ റാക്കാട് സ്വദേശി മരയ്ക്കാട്ടിൽ വീട്ടിൽ ജെയിംസ് (50) പരിക്കേറ്റ് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. മൂവാറ്റുപുഴ പോലീസ് സംഭവ സ്ഥലത്ത് എത്തി തെളിവെടുത്തു.

