അന്തരിച്ച മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ചേക്കും .ആലപ്പുഴ, പാലക്കാട് ജില്ലാക്കമ്മിറ്റികൾ ഇത് സംബന്ധിച്ച് നിർദേശിച്ചതിനാൽ കായംകുളം, അല്ലെങ്കിൽ മലമ്പുഴ മണ്ഡലങ്ങളിൽ ഒന്നിലേക്കാണ് പരിഗണന.
ഐ.എച്ച്.ആർ.ഡി. അസിസ്റ്റന്റ് ഡയറക്ടറായ അരുൺകുമാറിന് നിലവിൽ ഡയറക്‌ടറുടെ താൽക്കാലിക ചുമതല കൂടിയുണ്ട്.

വിഎസ് ആലപ്പുഴയിലെ മാരാരിക്കുളത്ത് മത്സരിക്കുകയും തോൽക്കുകയും ചെയ്തിട്ടുണ്ട് .അതുകൊണ്ടാണ് ഈ സീറ്റിൽ അരുൺകുമാറിനെ പരിഗണിക്കാത്തത്.കായംകുളത്ത് നിലവിൽ യു പതിഭ ഹരിയാണ് എംഎൽഎ .2016 ലും 2021 ലും അവർ വിജയിച്ചു ,രണ്ടുതവണ വിജയിച്ചവർക്ക് സീറ്റ് നൽകേണ്ട എന്നാണ് സിപിഎം തീരുമാനിച്ചിട്ടുള്ളത്.യു പ്രതിഭ ഹരിയെ മാറ്റി വി.എ. അരുൺകുമാറിനെ മത്സരിപ്പിക്കാനാണ് ആലോചന.മലമ്പുഴ മണ്ഡലത്തിൽ വിഎസ് രണ്ടു തവണ വിജയിച്ചിട്ടുണ്ട്.
