മാറാട് കലാപം ആവർത്തിക്കാനാണ് ലീഗിന്റെ ശ്രമം എന്ന് വെള്ളാപ്പള്ളി നടേശൻ

ലീഗ് ഭരണത്തില്‍ ഇരുന്നപ്പോള്‍ സാമൂഹ്യ നീതി നടപ്പാക്കിയില്ല. മലപ്പുറത്ത് മുസ്ലീം സമുദായത്തിന് മുട്ടിന് മുട്ടിന് കോളജുകള്‍ അനുവദിച്ചു. ഈഴവ സമുദായത്തിന് അനുവദിച്ചത് ഒരു എയ്‌ഡഡ്‌ കോളജ് മാത്രമാണ് ലഭിച്ചത്. ലീഗ് സാമൂഹ്യ നീതി നടപ്പാക്കിയോ എന്ന് ആത്മ പരിശോധന നടത്തണം. മുസ്ലീം ലീഗ് നേതാക്കള്‍ ഈഴവര്‍ക്ക് എതിരെ മൂസ്ലീം സമുദായത്തെ തിരിച്ചുവിടാന്‍ ശ്രമിക്കുകയാണ്. മാറാട് കലാപം ആവർത്തിക്കാനാണ് ലീഗിന്റെ ശ്രമം എന്നും വെള്ളാപ്പള്ളി പറഞ്ഞു.

വര്‍ക്കലയില്‍ ഉണ്ടായ തര്‍ക്കത്തില്‍ മാധ്യമ പ്രവര്‍ത്തകനെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളും വെള്ളാപ്പള്ളി നടത്തി. തന്റെ പ്രായം പോലും മാനിക്കാതെയാണ് വര്‍ക്കലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ നടുറോഡില്‍ തടഞ്ഞത്. താന്‍ കയര്‍ത്ത മാധ്യമ പ്രവര്‍ത്തകന്‍ എംഎസ്എഫുകാരനാണ്. ഈരാട്ടുപേട്ടക്കാരനായ തീവ്രവാദി എന്നാണ് ഇയാളെ കുറിച്ച് ലഭിച്ച വിവരം എന്നും വെള്ളാപ്പള്ളി ആരോപിച്ചു. സിപിഐക്ക് എതിരായ വിമര്‍ശനം ആവര്‍ത്തിക്കാനും വെള്ളാപ്പള്ളി നടേശന്‍ വാര്‍ത്താസമ്മേളനത്തില്‍ തയ്യാറായി.

തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് സിപിഐ മുന്നണിയ്ക്കുള്ളില്‍ പറയണം. മുന്നണിയില്‍ പറയേണ്ടത് പുറത്ത് പറഞ്ഞ് വിവാദമുണ്ടാക്കി. പിന്നോക്കക്കാരുടെ പിന്തുണയാണ് ഇടതുപക്ഷത്തിന്റെ അടിത്തറ. ഇത് സിപിഐ മനസിലാക്കണം. താന്‍ പിണറായിയുടെ ജിഹ്വയല്ലെന്നും വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.