എൻഎൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള ചങ്ങാത്തം ഇടതു മുന്നണിയിൽ പല ഘടകക്ഷികളും ശക്തമായി എതിർക്കുന്നു.കഴിഞ്ഞ ദിവസങ്ങളിൽ സിപിഐയും വെള്ളാപ്പള്ളിയും കൊമ്പ് കോർത്തിരുന്നു.മാധ്യമങ്ങളുമായും അദ്ദേഹം ഇടഞ്ഞു.

സിപിഐയ്ക്കെതിരെ ആദ്യം രൂക്ഷ വിമര്‍ശനം നടത്തിയത് വെള്ളാപ്പള്ളിയാണ്.തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയിൽ സിപിഎമ്മിനേയും പിണറായി വിജയനെയും സിപിഐ വിമർശിച്ചപ്പോഴാണ് വെള്ളാപ്പള്ളി രൂക്ഷമായ പ്രതികരണവുമായി വന്നത്.

ചതിയൻ ചന്തുമാരാണ് സിപിഐയെന്നും പത്തുവർഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോൾ സര്‍ക്കാരിനെ തള്ളിപ്പറയുകയാണെന്നുമായിരുന്നു വെള്ളാപ്പള്ളി കുറ്റപ്പെടുത്തിയത്.വിമർശിക്കേണ്ടത് പാർട്ടിക്കുള്ളിൽ ആണെന്നും പുറത്തല്ലെന്നും വെള്ളാപ്പള്ളി നടേശൻ സിപിഐയെ ഉപദേശിക്കുകയും ചെയ്തു.അതിൽ പ്രകോപിതനായ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വെള്ളാപ്പള്ളിക്കെതിരെ പൊട്ടിത്തെറിച്ചു.വെള്ളാപ്പള്ളിയാൽ എൽഡിഎഫ് എന്നും അങ്ങനെയാകരുതെന്നും ബിനോയ് പറഞ്ഞു.തന്റെ കാറിൽ വെള്ളാപ്പള്ളിയെ കയറ്റില്ലെന്നും ബിനോയു വ്യക്തകമാക്കി . അയ്യപ്പ സംഗമത്തിൽ മുഖ്യമന്ത്രിക്കൊപ്പം വെള്ളാപ്പള്ളി കാറിൽ കയറിയതിനെ ഉന്നം വെച്ചായിരുന്നു ബിനോയിയുടെ മറുപടി.
മലപ്പുറം പരാമര്‍ശത്തിൽ പ്രതികരണം തേടിയ മാധ്യമങ്ങളോട് വെള്ളാപ്പള്ളി ക്ഷുഭിതനായി. മൈക്ക് തട്ടി മാറ്റിയശേഷം അവിടെ നിന്ന് വെള്ളാപ്പള്ളി കാറിൽ കയറിപോവുകയായിരുന്നു.

ഇത്തരത്തിൽ വിവാദം കത്തുമ്പോഴാണ് ഒരു പ്രമുഖ ഓൺലൈൻ പത്രമായ സമകാലിക മലയാളമാണ് ഒരു സർവേ സോഷ്യൽ മീഡിയയിൽ സംഘടിപ്പിച്ചത്.വായനക്കാരോടുള്ള ചോദ്യം ഇപ്രകാരമായിരുന്നു.

വെള്ളാപ്പള്ളി നടേശന്റെ പിന്തുണ സിപിഎമ്മിന് ബാധ്യതയോ ?
നൂറു ശതമാനം ആളുകളും അഭിപ്രായപ്പെട്ടത് അതെ എന്നാണ്.അതായത് വെള്ളാപ്പള്ളി നടേശന്റെ പിന്തുണ സിപിഎമ്മിന് ബാധ്യതയാണ് .ഒരു സർവേകളിലും നൂറു ശതമാനം ആളുകളും ഒരേ പോലെ ഉത്തരം പറഞ്ഞത് വെള്ളാപ്പള്ളിക്കെതിരെ മാത്രമാണ് .അത് എന്തുകൊണ്ടാണെന്ന് എൽഡിഎഫും വിശിഷ്യ മുഖ്യമന്ത്രിയും തിരിച്ചറിയേണ്ടതിന്റെ സൂചനയാണിത്.

