യേശുക്രിസ്തുവിന്റെ ‘അന്ത്യ അത്താഴം’ബിനാലെയുടെ ഒരു വേദി താൽക്കാലികമായി അടച്ചു.ഇനി ശിവലിംഗത്തിലേയ്ക്ക് ആര്‍ത്തവ രക്തം’എന്ന ചിത്രം

യേശുക്രിസ്തുവിന്റെ ‘അന്ത്യ അത്താഴം’ എന്ന കലാസൃഷ്ടിയ്ക്കെതിരെ കത്തോലിക്കരും മറ്റ് ക്രിസ്ത്യൻ ഗ്രൂപ്പുകളും നടത്തിയ പ്രതിഷേധത്തെത്തുടർന്ന് കൊച്ചി-മുസിരിസ് ബിനാലെയുടെ ഒരു വേദി താൽക്കാലികമായി അടച്ചു.

ബിനാലെയുടെ ക്യൂറേറ്റഡ് ഷോയായ ‘ഇടം’ പ്രദർശിപ്പിച്ച കേരളീയനായ കലാകാരൻ ടോം വട്ടക്കുഴിയുടെ ഒരു ചിത്രമാണ് വിവാദത്തിന് കാരണമായത്. ഈ കലാസൃഷ്ടി മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും യേശുക്രിസ്തുവിന്റെയും അന്ത്യ അത്താഴത്തിന്റെയും പരമ്പരാഗത ചിത്രീകരണത്തെ അവഹേളിക്കുന്നതായും ക്രിസ്ത്യൻ സംഘടനകൾ ആരോപിച്ചു.നേരത്തെ ഭാഷാപോഷിണിയിൽ ടോം വട്ടക്കുഴിയുടെ ചിത്രം വിവാദമായതിനെ തുടർന്ന് അത് പിന്വലിക്കുകയുണ്ടായി.

കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ആർട്ട് ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും 24 മണിക്കൂറിനുള്ളിൽ മാപ്പ് പറയുകയും ചെയ്തു. ക്രിസ്തീയ വിശ്വാസത്തെ അപമാനിക്കുന്നതായി വിശേഷിപ്പിച്ചതിന് പൊതു ഫണ്ട് ഉപയോഗിക്കുന്നതിനെ അസോസിയേഷൻ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി ഫേസ്ബുക്ക് പോസ്റ്റിൽ ചോദ്യം ചെയ്തു.

അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ ‘സുവര്‍ണ കേരളം’ ലോട്ടറി ടിക്കറ്റില്‍ അച്ചടിച്ചിരിക്കുന്ന ചിത്രത്തിനെതിരെ ഹിന്ദുഐക്യവേദിയും ബിജെപിയും രംഗത്ത് വന്നിരുന്നു . ചിത്രം ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും വിശ്വാസികളെ അധിക്ഷേപിച്ചിരിക്കുകയാണെന്നുമാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ വി ബാബു തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. എന്നാൽ ഇതിനെതിരെ ഒരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല.

ശിവലിംഗത്തിലേയ്ക്ക് ആര്‍ത്തവ രക്തം ഒഴുകുന്ന തരത്തിലുള്ള ചിത്രമാണ് ലോട്ടറിയിലുള്ളതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ് സുരേഷ് ആരോപിച്ചു. ലോട്ടറി ഡിപ്പാര്‍ട്ട്‌മെന്റ് ഇറക്കിയ എസ്‌കെ 34 സീരീസില്‍ 2026 ജനുവരി 2ന് നറുക്കെടുക്കുന്ന ലോട്ടറി ടിക്കറ്റിലാണ് ചിത്രം ആലേഖനം ചെയ്തിരിക്കുന്നത്.
എന്നാല്‍ ലളിതകലാ അക്കാദമിയുടെ ശേഖരത്തിലുള്ള ചിത്രമാണിതെന്നാണ് ലോട്ടറി വകുപ്പ് അനൗദ്യോഗികമായി നല്‍കുന്ന വിശദീകരണം. വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ചുവരികയാണെന്നും അധികൃതർ പറഞ്ഞു.

പിണറായി സര്‍ക്കാരും നയിക്കുന്ന പാര്‍ട്ടിയും നിരന്തരമായി ഹിന്ദു വിശ്വാസങ്ങളെ അവഹേളിക്കുന്നത് പതിവാക്കി മാറ്റിയിരിക്കുകയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍ വി ബാബു ഫേസ്ബുക്കിൽ കുറിച്ചു. ഇത്തരം നടപടികളില്‍ കൈയടിക്കുന്ന മാനസിക രോഗികളുടെ പിന്തുണയാവാം സര്‍ക്കാരിന്റെ പ്രചോദനം. സനാതന ധർമത്തെ ഏത് വിധേനേയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവരുടെ സംഘടിത ആക്രമണമാണ് ഇക്കാലയളവില്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഹിന്ദു സമൂഹം കണ്ണുതുറക്കാന്‍ തയ്യാറല്ലങ്കില്‍ അത് ആത്മനാശമാണ് വരുത്തി വക്കുന്നതെന്നും കുറിപ്പിൽ പറയുന്നു.