ടെലിവിഷൻ താരം ആത്മഹത്യ ചെയ്‌തു ;കാരണം എന്ത് ?

കന്നഡ, തമിഴ് ടെലിവിഷൻ നടിയായ നന്ദിനി സി.എം ബെംഗളൂരുവിലെ തന്റെ വസതിയിൽ ആത്മഹത്യ ചെയ്തത് ടെലിവിഷൻ മേഖലയെ ഞെട്ടിച്ചു. വിവാഹത്തിന് സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും മാനസികമായി അതിന് തയ്യാറല്ലെന്നും മാതാപിതാക്കൾക്ക് അയച്ച മരണക്കുറിപ്പിൽ പറഞ്ഞതായി റിപ്പോർട്ടുണ്ട്. മറ്റ് പ്രശ്‌നങ്ങൾ കാരണം താൻ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും പരാമർശിക്കുന്നുണ്ട്.

നന്ദിനിയുടെ മരണത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല, അന്വേഷണം പുരോഗമിച്ചതിന് ശേഷം കൂടുതൽ വിവരങ്ങൾ പങ്കുവെക്കുമെന്ന് പോലീസ് പറഞ്ഞു.