2014 ൽ ഉപഭോക്താവ് ഭവന വായ്പ എടുക്കുമ്പോൾ അഞ്ച് വർഷത്തിനുള്ളിൽ വീട് പണി പൂർത്തീകരിക്കാമെന്ന് ബാങ്കുമായി കരാറിൽ ഏർപ്പെട്ടിരുന്നു. എന്നാൽ വീടുപണി പൂർത്തിയായത് 2022 ലാണ്. കൃത്യമായി ലോൺ അടച്ചിരുന്നുവെങ്കിലും ബാങ്ക് ആവശ്യപ്പെട്ട കംപ്ലീഷൻ സർട്ടിഫിക്കറ്റ് സമയത്ത് നൽകുവാൻ ഉപഭോക്താവിന് സാധിച്ചില്ല.

ഇതിനെ തുടർന്ന് ബാങ്ക് ലോണിന് മുകളിൽ പിഴ പലിശ ചുമത്തുകയുണ്ടായി. കംപ്ലീഷൻ സർട്ടിഫിക്കറ്റ് എഗ്രിമെന്റിലെ ഒരു പ്രധാന ഘടകമാണെങ്കിൽ പോലും, ഭവന വായ്പ കൃത്യമായി അടയ്ക്കുന്ന ഉപഭോക്താവിനെ പിഴ പലിശയുടെ പേരിൽ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലായെന്ന് വിവിധ ഉപഭോക്ത കോടതികൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. മാത്രവുമല്ല കംപ്ലേഷൻ സർട്ടിഫിക്കറ്റ് നൽകിയില്ലെങ്കിൽ പിഴപ്പലിശ ചുമത്തുമെന്ന് വായ്പ ഉടമ്പടിയിൽ ബാങ്ക് എങ്ങും തന്നെ എഴുതി ചേർത്തിരി ന്നുമില്ല. അങ്ങനെയൊരു നിബന്ധനയുടെ അഭാവത്തിൽ ബാങ്ക് ഏകപക്ഷീയമായി ചുമത്തുന്ന പിഴപ്പലിശ ഉപഭോക്ത വിരുദ്ധമാണെന്ന കാര്യത്തിൽ സംശയമില്ല.

“Penal Interest: In the event of any default in payment or any irregularity in the account, the Bank reserves the right to levy a higher rate of interest as it deems appropriate. An enhanced rate of interest at 2% per annum on the irregular amount, over and above the applicable rate, shall be charged for the period of irregularity if the Equated Monthly Instalment (EMI) remains unpaid for a period of 30 days from the due date, for any reason whatsoever, including dishonour of a cheque.” ബാങ്ക് തയ്യാറാക്കിയ വായ്പ ഉടമ്പടിയിൽ പിഴ പലിശയെക്കുറിച്ച് 👆 മുകളിൽ പ്രഖ്യാപിച്ച വാചകങ്ങളിൽ എങ്ങും തന്നെ കംപ്ലേഷൻ സർട്ടിഫിക്കറ്റ് നൽകിയില്ലെങ്കിൽ പിഴപ്പലിശ ഈടാക്കുമെന്ന നിബന്ധന എഴുതിച്ചേർക്കാത്ത തിനാൽ ബാങ്കിന്റെ നടപടി ഉപഭോക്ത വിരുദ്ധമാണ്.
തയ്യാറാക്കിയത്
Adv. K. B Mohanan
9847445075

