ആലുവയിൽ കോൺഗ്രസ് സ്ഥാനാർഥി ?അൻവർ സാദത്തിനു പകരം ജെബി മേത്തർ അല്ലെങ്കിൽ മുഹമ്മദ് ഷിയാസ്

ആലുവ എം എൽ എ അൻവർ സാദത്തിനു സീറ്റ് നിഷേധിക്കാൻ സാധ്യത.മൂന്ന് തവണ മത്സരിച്ചവരെ മാറ്റി പുതുമുഖങ്ങൾക്ക് സീറ്റ് നൽകാനാണ് കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വം ആഗ്രഹിക്കുന്നത്.ആലുവ നിയമസഭ മണ്ഡലം കോൺഗ്രസിന്റെ കുത്തക മണ്ഡലമാണ്.കോൺഗ്രസ് തനിച്ച് മത്സരിച്ചാൽ പോലും വിജയിക്കാൻ കഴിയുന്ന മണ്ഡലമാണിത്.

1957 മുതൽ 2006 വരെ കോൺഗ്രസ് സ്ഥാനാർത്ഥികൾ തുടർച്ചായി വിജയിച്ച മണ്ഡലമാണ് ആലുവ.2006 ൽ സിപിഎമ്മിലെ എ എം യൂസഫിനോട് പരാജയപ്പെട്ട കെ മുഹമ്മദാലി 1980 മുതൽ വിജയിച്ചു വരികയായിരുന്നു.2006 ൽ മുഹമ്മദലി തോറ്റതോടെ അടുത്ത 2011 ലെ തെരെഞ്ഞെടുപ്പിൽ കെ മുഹമ്മദലിയെ മാറ്റി അൻവർ സാദത്തിനെ സ്ഥാനാർത്ഥിയാക്കി.തുടർന്ന് എ എം യൂസഫിനെ പരാജയപ്പെടുത്തി അൻവർ സാദത്ത് ആലുവ മണ്ഡലം തിരിച്ചു പിടിച്ചു .

തുടർന്ന് 2016 ലും 2021 ലും തുടർച്ചയായി അദ്ദേഹം വിജയിച്ചു.മൂന്നുവട്ടം വിജയിച്ചു.15 വർഷമായി അദ്ദേഹം എംഎൽഎ യാണ് .2026 ൽ നടക്കാൻ പോവുന്ന നിയമസഭ തെരെഞ്ഞെടുപ്പിൽ അൻവർ സാദത്തിനു പകരം കോൺഗ്രസിലെ ഏതെങ്കിലും പുതുമുഖത്തിനു സീറ്റ് നൽകാനാണ് സാധ്യത.അങ്ങനെ സംഭവിച്ചാൽ ആലുവ സ്വദേശിനിയും രാജ്യ സഭ അംഗവുമായ ജെബി മേത്തർ ,ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരെ പരിഗണിക്കാൻ സാധ്യതയുണ്ട്.എറണാകുളം ജില്ലയിലെ സീനിയർ നേതാവായ അബ്ദുൽ മുത്തലിബിനും സാധ്യത ഉണ്ട്.


അൻവർ സാദത്തിനെ ഒഴിവാക്കണമെന്ന ആവശ്യം ആലുവയിലെ കോൺഗ്രസ് നേതാക്കളുടെ ഇടയിൽ നിന്നും ഉയർന്നിട്ടുണ്ട്.പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും വിശ്വസ്തരിൽ ഒരാളായതിനാൽ അൻവർ സാദത്തിനെ മാറ്റുക പ്രയാസകരമെന്നാണ് ആലുവയിലെ ഒരു കോൺഗ്രസ് നേതാവ് പറഞ്ഞത്.അൻവർ സാദത്തിന്റെ പഞ്ചായത്തായ ചെങ്ങമനാട് ബിജെപിയുടെ വളർച്ചയെ തടയാൻ അൻവർ സാദത്ത് ഫലപ്രദമായി ഇടപ്പെടുന്നില്ലെന്ന ആരോപണവും ശക്തമാണ്.ആലുവയിൽ മുതിർന്ന രണ്ട് നേതാക്കളുണ്ട് .എം ഒ ജോണും വി പി ജോര്ജും ആണ് .ഇവർ ക്രൈസ്തവരായതിനാൽ മുസ്ലിം സമൂഹത്തിനു ഭൂരിപക്ഷമുള്ള ആലുവയിൽ ഇവർക്ക് സീറ്റു കിട്ടില്ല.