സസ്പെൻസ് അവസാനിച്ചു.തിരുവനന്തപുരത്ത് ബിജെപി നേതാവ് മേയറാവും.തിരുവനന്തപുരം കോർപറേഷനിൽ ബിജെപി മേയർ സ്ഥാനാർത്ഥിയായി വി വി രാജേഷിനെ ബിജെപി പ്രഖ്യാപിച്ചു. ജില്ല കമ്മിറ്റി ഓഫീസിൽ നടന്ന അടിയന്തര യോഗത്തിന് ശേഷമാണ് തീരുമാനം. ആശാ നാഥ് ആണ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥി. തലസ്ഥാനത്തെ ബിജെപിയുടെ മുഖമായ വിവി രാജേഷ് ബിജെപി സംസ്ഥാന സെക്രട്ടറിയാണ്. കൊടുങ്ങാനൂർ കൗൺസിലറുമാണ് ഇദ്ദേഹം. കൗൺസിലറായി ഇത് രണ്ടാമൂഴമാണ്.

ആശാ നാഥ്
നൂറ്റിയൊന്ന് അംഗ കൗൺസിലിൽ ബിജെപിക്ക് 50 അംഗങ്ങളും എൽഡിഎഫിനു 29 അംഗങ്ങളും യുഡിഎഫിനു 19 അംഗങ്ങളുമാണ്.രണ്ട് സ്വതന്ത്രരും.വിഴിഞ്ഞം ഡിവിഷനിൽ സ്വതന്ത്ര സ്ഥാനാർഥി മരണപ്പെട്ട മൂലം തെരെഞ്ഞെടുപ്പ് നടന്നിട്ടില്ല.ഉടനെ അവിടെയും തെരെഞ്ഞെടുപ്പ് നടക്കും.യുഡിഎഫിന്റെ ശബരിനാഥ് ,എൽഡിഎഫിന്റെ ശിവജി ,ബിജെപിയുടെ വി വി രാജേഷ് എന്നിവരാണ് മേയർ സ്ഥാനത്തേക്ക് മത്സരിക്കുക.ബിജെപി വിജയിക്കുമെന്ന് ഉറപ്പാണ്.
മേയർ ആരവണമെന്നതിനെക്കുറിച്ച് നടന്ന ചർച്ചയിൽ ജില്ല പ്രസിഡന്റ് കരമന ജയൻ, വി വി രാജേഷ്, ആർ ശ്രീലേഖ, ജില്ല ജനറൽ പാപ്പനം കോട് സജി പങ്കെടുത്തു.

എന്തുകൊണ്ട് തെരെഞ്ഞെടുപ്പ് കാലത്ത് മുൻ ഐപിഎസ് ഉദ്യോഗസ്ഥയായ ആർ ശ്രീലേഖ മേയർ ആവുമെന്ന പ്രചാരണം ശക്തമായിരുന്നു.എന്തുകൊണ്ട് അവരെ ഒഴിവാക്കി.?

തെരെഞ്ഞെടുപ്പിനു തൊട്ട് മുമ്പ് മാത്രം ബിജെപിയിലെത്തിയ ആർ ശ്രീലേഖയെ വി വി രാജേഷിനെ ഒഴിവാക്കി മേയറാക്കിയാൽ അത് പാർട്ടിയിലെ കെട്ടുറപ്പിനെ ബാധിക്കും.വിദ്യാർത്ഥിയായിരുന്ന കാലം മുതൽ എ ബി വി പിയിലൂടെയാണ് രാജേഷ് ബിജെപിയിലെത്തിയത്.യുവ മോർച്ചയിലും ഉണ്ടായിരുന്നു.ഡെപ്യുട്ടി മേയർ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കേണ്ടതില്ലെന്ന് ആർ ശ്രീലേഖ പറഞ്ഞതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ആ വാർത്ത തെറ്റാണെന്ന് അവരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞത്.അടുത്ത നിയമസഭ തെരെഞ്ഞെടുപ്പിൽ ആർ ശ്രീലേഖ ഒരു പക്ഷെ നേമം അല്ലെങ്കിൽ വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ സ്ഥാനാർഥിയായേക്കും.

