കളമശ്ശേരിയിൽ ജമാൽ മണക്കാടനു പകരം വി എച്ച് ആസാദ് ?

എറണാകുളം ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവും കളമശ്ശേരി നഗരസഭ മുൻ ചെയർമാനുമാണ് ജമാൽ മണക്കാടൻ .അദ്ദേഹത്തിന്റെ ഭാര്യയും കളമശ്ശേരി നഗരസഭ ചെയർ പേഴ്‌സൺ ആയിരുന്നു.കോളേജ് പഠനകാലത്ത് കേരള സ്റ്റുഡന്റ്സ് യൂണിയൻ (കെഎസ്‌യു) വഴിയാണ് മണക്കാടൻ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.കെഎസ്‌യു കാലത്ത് പോലീസ് മർദ്ദനം അനുഭവിച്ചിട്ടുണ്ട്.

1987 -91 കാലത്ത് കെ ചന്ദ്രശേഖരൻ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോൾ ഇടപ്പള്ളി സ്‌കൂളിൽ നടന്ന പരിപാടിറ്റിയിൽ അദ്ദേഹത്തെ കരിങ്കൊടി കാട്ടിയതിന് തുടർന്ന് ക്രൂരമായ പോലീസ് പീഡനത്തിനു ജമാൽ മണക്കാടൻ വിധേയമായി.അവിടെ നിന്നാണ് ജില്ലയിലെ പ്രധാനപ്പെട്ട കോൺഗ്രസ് നേതാവായി അദ്ദേഹം വളർന്നത്.64 കാരനായ ജമാൽ മണക്കാടൻ കളമശ്ശേരിയിലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവാണ്.അദ്ദേഹത്തേക്കാൾ ജൂനിയറായ പലരും എംഎൽഎയായിട്ടും ഒരു തവണ പോലും അദ്ദേഹത്തിന് നിയമസഭയിൽ മത്സരിക്കാൻ സീറ്റ് കിട്ടിയില്ല.അതിനു കാരണം ഒരുപക്ഷെ നിയമസഭയിലേക്ക് മത്സരിക്കാൻ അദ്ദേഹത്തിനു താല്പ്പര്യം ഇല്ലാത്തത് കൊണ്ടാവാം.വലിയ രാജ്യത്തെ രാജാവാകുന്നതിനേക്കാൾ ചെറിയ രാജ്യത്തെ മന്ത്രിയാകുക എന്ന ലീഡറുടെ തിയറിയിൽ വിശ്വാസം അർപ്പിച്ചത് കൊണ്ടാവാം അദ്ദേഹം നിയമസഭ തെരെഞ്ഞെടുപ്പിൽ നിന്നും പിൻവാങ്ങിയത്.

2010 മുതൽ 2015 വരെ എറണാകുളം ജില്ലയിലെ കളമശ്ശേരി മുനിസിപ്പാലിറ്റിയുടെ മുനിസിപ്പൽ ചെയർമാനായിരുന്നു അദ്ദേഹം.ഒരു തവണ മുനിസിപ്പൽ ചെയർമാൻമാരുടെ ചെയര്മാനാവാനും കഴിഞ്ഞു.

ഇത്തവണയും ജമാൽ മണക്കാടൻ കളമശ്ശേരി നഗരസഭയിലെ വാട്ടേക്കുന്നം നാൽപ്പതാം ഡിവിഷനിൽ നിന്നും 17 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.ഇത്തവണയും നഗരസഭ ചെയർമാനാവുമെന്ന് പ്രതീക്ഷിച്ചിരിരിക്കുമ്പോഴാണ് അശനിപാതം പോലെ മറ്റൊരു കൗൺസിലർ ചെയർമാനാകാൻ രംഗത്ത് വന്നത്.നഗരസഭയിലെ മുപ്പത്തിയെട്ടാംഡിവിഷനിൽ നിന്നും ജയിച്ച വി എച്ച് ആസാദാണ് ആ കൗൺസിലർ.വി എച്ച് ആസാദാദ് വൻ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.ആസാദിനു 542 ;എതിർ സ്ഥാനാർത്ഥിയായ അഡ്വ .ഷെമീർ അലിക്ക് 248 . ആസാദിന്റെ ഭൂരിപക്ഷം 294 .അതേസമയം ജമാൽ മണക്കാടന്റെ ഭൂരിപക്ഷം `17 .ജമാൽ മനക്കാടനു കിട്ടിയ വോട്ടുകൾ 247 .എതിർ സ്ഥാനാർഥിയായ മഹേഷിനു കിട്ടിയത് 230 .ഇതിൽ നിന്നും ജമാൽ മണക്കാടനു കാലമ്മശ്ശേരിയിൽ സ്വാധീനം കുറയുകയാണെന്ന് വ്യക്തം.

കളമശ്ശേരി നഗരസഭയിൽ 46 അംഗങ്ങളാണ്.അതിൽ 28 യുഡിഎഫ്,എൽഡിഎഫ് 11 ,എൻ ഡി എ ഒന്ന് ,മറ്റുള്ളവർ ആറ് .

ജമാൽ മണക്കാടനെ ഇത്തവണ ഒഴിവാക്കി ജനകീയനായ വി എച്ച് ആസാദിനെ കളമശ്ശേരി നഗരസഭ ചെയർമാനാക്കിയ ശേഷം വരാൻ പോകുന്ന നിയമസഭ തെരെഞ്ഞെടുപ്പിൽ കളമശ്ശേരി നിയമസഭ മണ്ഡലത്തിൽ നിന്നും മത്സരിപ്പിക്കാനാണ് ജില്ലയിലെ കോൺഗ്രസ് നേതാക്കളുടെ ആലോചന.കളമശ്ശേരിയിൽ കഴിഞ്ഞ തവണ ജയിച്ചത് സിപിഎമ്മിലെ പി രാജീവ് ആണ് .അദ്ദേഹം വ്യവസായ -നിയമ വകുപ്പുകളുടെ മന്ത്രിയുമാണ്.ജമാൽ മണക്കാടൻ ഇവിടെ മത്സരിച്ചാൽ പി രാജീവിനെ പരാജയപ്പെടുത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് നേതൃത്വം.എന്നാൽ നഗര സഭ ചെയർമാൻ പദവിയിൽ നിന്നും ഒഴിവാക്കുന്നതിനെതിരെ അദ്ദേഹത്തിന്റെ അനുയായികൾ രംഗത്ത് വന്നിട്ടുണ്ട്.ജമാൽ മണക്കാടൻ ഇപ്പോൾ ചെകുത്താനും കടലിനും ഇടയിലായ അവസ്ഥയിലാണ്.