പാകിസ്ഥാനിൽ ഗർഭ നിരോധന ഉറയുടെ നികുതി കുറക്കാൻ സർക്കാർ തീരുമാനം;ചൈനയിൽ കൂട്ടാൻ ആലോചന

പാകിസ്ഥാനിൽ ഗർഭ നിരോധന ഉറയുടെ നികുതി കുറക്കാൻ സർക്കാർ തീരുമാനം.ഈ തീരുമാനം നടപ്പിലാക്കണമെങ്കിൽ പാകിസ്ഥാന് ഐഎംഎഫിന്റെ മുന്നിൽ കൈനീട്ടേണ്ട സ്ഥിതിയിലാണ് .രാജ്യാന്തര നാണയ നിധിയാണ് ഐഎംഎഫ്.ഇവിടെ നിന്നും കോടികളാണ് പാകിസ്ഥാൻ വായ്പ എടുത്തിട്ടുള്ളത്.

ലോകത്ത് ഏറ്റവും അധികം ജനന നിരക്കുള്ള രാജ്യം പാകിസ്താനാണ്.ഓരോ വർഷവും 60 ലക്ഷം കുട്ടികളാണ് അവിടെ ജനിക്കുന്നത്.രാജ്യത്ത് പണപ്പെരുപ്പവും ജനസംഖ്യയും ഒരേപോലെ വർധിക്കുന്നത് പാകിസ്താന് വലിയ തിരിച്ചടിയാണ്.ഒരു ഡോളർ വാങ്ങിക്കാൻ 280.03 പാകിസ്ഥാൻ രൂപ നൽകണം .അതേസമയം ഒരു ഡോളർ വാങ്ങാൻ 89.58 ഇന്ത്യൻ രൂപ നൽകിയാൽ മതി.

ജനസംഖ്യ നിയന്ത്രിച്ചില്ലെങ്കിൽ രാജ്യത്തെ സബദ് വ്യവസ്ഥ അപകടത്തിലാകുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് പാകിസ്ഥാൻ ഭരണാധികാരികൾ ഗർഭ നിരോധന ഉറയുടെ നികുതി കുറയ്ക്കണമെന്ന് ഐഎംഎഫിന്റെ മുന്നിൽ യാചിക്കുന്ന അവസ്ഥയുണ്ടായത്.നിലവിൽ പാകിസ്ഥാനിൽ 18 % നികുതിയാണ് ഗർഭ നിരോധന ഉറയുടെ നികുതി .അത് കുറക്കണമെന്നാണ് പാകിസ്ഥാൻ ഫെഡറൽ ബോർഡ് ഓഫ് റവന്യു ഐഎംഎഫിന്റെ മുമ്പാകെ അപേക്ഷ സമർപ്പിച്ചത്.നികുതി കുറക്കാൻ പറ്റില്ലെന്നാണ് ഐഎംഎഫ് പറഞ്ഞത്.കൂടാതെ ബേബി ഡയപ്പറുകൾ ,സാനിറ്ററി പാഡുകൾ എന്നിവയുടെ വില കുറക്കാനുള്ള പാകിസ്ഥാൻ നിർദേശവും ഐഎംഎഫ് തള്ളി.

ചൈനയിൽ ജനസംഖ്യ നിയന്ത്രിച്ചതോടെ യുവാക്കളുടെ എണ്ണം കുറഞ്ഞെന്നും വൃദ്ധർ കൂട്ടുകയും ചെയ്തു.ഇത് ചൈനയുടെ സബദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു .അതുകൊണ്ട് ഗർഭ നിരോധന ഉറയുടെ നികുതി വർധിപ്പിക്കാനാണ് ചൈനീസ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്.ഇതുവരെ നടപ്പിലായിട്ടില്ല.ഇന്ത്യയിൽ ജനസംഖ്യ നിയന്ത്രണമുണ്ട്.അത് ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ആരംഭിച്ചതാണ്.അടുത്ത കാലത്ത് ആർ എസ് എസ് നേതാവ് പറഞ്ഞത് ജനസംഖ്യ വർധിപ്പിക്കണമെന്നാണ് .ഇതിനെ പലരും പിന്തുണക്കുന്നുണ്ട്.