മുന്‍ ആരോഗ്യമന്ത്രിയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ പികെ ശ്രീമതിക്കെതിരെ ചാനല്‍ ചര്‍ച്ചയില്‍ വ്യാജപ്രചരണം നടത്തിയ കേസില്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി പരസ്യമായി മാപ്പ് പറഞ്ഞ് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍.
പറഞ്ഞ കാര്യങ്ങളിൽ തെളിവുകള്‍ ഹാജരാക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഉന്നയിച്ച ആരോപണം തെളിയിക്കാന്‍ തന്റെ കൈവശം തെളിവോ രേഖകളോ ഇല്ലെന്നും ഗോപാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പി കെ ശ്രീമതി ആരോഗ്യമന്ത്രിയായിരിക്കെ ശ്രീമതിയുടെ മകനും കോടിയേരി ബാലകൃഷ്ണന്റെ മകനും ചേര്‍ന്നു മരുന്നുകമ്പനി നടത്തിയെന്നും ഈ കമ്പനിക്കു സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുവിതരണം ചെയ്യാനുള്ള കരാര്‍ നല്‍കിയെന്നും ഗോപാലകൃഷ്ണന്‍ ടെലിവിഷന്‍ ചര്‍ച്ചയില്‍ ആരോപിച്ചതിനെ തുടർന്നാണ് 2018 ൽ പി കെ ശ്രീമതി മാനനഷ്ടക്കേസ് നല്‍കിയത്.
ഹൈക്കോടതിയില്‍ ഹാജരായ ശേഷമാണ് എല്ലാ മാധ്യമങ്ങള്‍ക്കും മുന്നില്‍ അദേഹം ഖേദം പ്രകടിപ്പിച്ചത്.