വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത് വിൽക്കുന്ന ഉൽപ്പന്നത്തിന് Warranty തരുവാൻ കച്ചവടക്കാരന് ബാധ്യതയുണ്ടോ ?

അർജുൻ തന്റെ കുട്ടിക്ക് വേണ്ടി ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത വിലപിടിപ്പുള്ള കളിപ്പാട്ടം വാങ്ങി. രണ്ടുമാസം ഉപയോഗിച്ചപ്പോൾ തന്നെ ഉൽപ്പന്നം തകരാറിലായി.

സർവീസിനു വേണ്ടി കച്ചവടക്കാരനെ സമീപിച്ചപ്പോൾ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത ഉത്പന്നമാ യതുകൊണ്ട് സർവീസ് ഇല്ലായെന്നും ഉത്പന്നം തിരിച്ചെടുക്കുവാൻ സാധ്യമല്ലായെന്നും കച്ചവടക്കാരൻ അറിയിച്ചു.

Consumer Protection Act section 2(37) അനുസരിച്ചു ഉൽപ്പന്നം ഇറക്കുമതി, വിതരണം, വിൽപ്പന ചെയ്യുന്നത് ആരായാലും, അയാൾ Product Seller ആണ്. ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നത്തിന്റെ വില്പനാന്തര സേവനത്തിൽ നിന്നും മേൽപ്പടി Product Seller ന് ഒഴിവായി നിൽക്കുവാൻ ഉപഭോക്ത നിയമപ്രകാരം സാധ്യമല്ല. അങ്ങനെ മാറിനിന്നാൽ അത് സെക്ഷൻ 2 (11) പ്രകാരം സേവനത്തിൽ വന്ന അപാകതയായി കണക്കാക്കപ്പെടുന്നു.

മാത്രവുമല്ല നിയമത്തിലെ സെക്ഷൻ 86 പ്രകാരം ഉൽപ്പന്നം നിർമ്മിച്ച നിർമാതാവിനെ കുറിച്ച് വിവരങ്ങൾ അറിയില്ലെങ്കിൽ പോലും താൻ വിൽക്കുന്ന ഉൽപ്പന്നത്തിന്റെ വിൽപ്പനാനന്തര സേവനം കൊടുക്കുവാൻ കച്ചവടക്കാരൻ ബാധ്യസ്ഥനാണ്. അതായത് കൃത്യമായ മേൽവിലാസം ഇല്ലാത്ത നിർമ്മാതാവിന്റെ ഉത്പന്നം വിറ്റു കഴിഞ്ഞാൽ, കച്ചവടക്കാരന് ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്.

കളിപ്പാട്ടം നിർമ്മിച്ച ചൈനയിലെ കമ്പനിയെ കുറിച്ച് വിവരങ്ങൾ ഒന്നും തന്നെ അറിയില്ലെങ്കിൽ പോലും, താൻ വിറ്റ ചൈനീസ് കളിപ്പാട്ടത്തിന്റെ വില്പനന്തര സേവനം കൊടുക്കുവാൻ കച്ചവടക്കാരൻ ബാധ്യസ്ഥനാണ്. ടി ബാധ്യതയിൽ നിന്നും ഒഴിവായി നിൽക്കുവാൻ ഉപഭോക്ത നിയമപ്രകാരം കച്ചവടക്കാരന് സാധിക്കില്ല. “മുട്ടായുക്തി” നിരത്തി ബാധ്യതയിൽനിന്ന് രക്ഷപ്പെടുവാൻ സാധിക്കില്ല.

തയ്യാറാക്കിയത്

Adv. K B MOHANAN
9847445075