അപകട ചികിത്സച്ചെലവിനായുള്ള നിയമാനുസൃത ഇൻഷുറൻസ് ക്ലെയിം “മുൻ രോഗാവസ്ഥ വെളിപ്പെടുത്തിയില്ല” എന്ന തെറ്റായ കാരണത്താൽ നിരസിച്ച ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി.

മൂവാറ്റുപുഴ സ്വദേശി ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്കെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്.
അപകടത്തെ തുടർന്ന് ഉണ്ടായ ചികിത്സാ ചെലവ് മുൻ രോഗാവസ്ഥയുമായി ബന്ധിപ്പിച്ച് ക്ലെയിം നിഷേധിച്ചത് നിയമപരമല്ലെന്ന്
കോടതി കണ്ടെത്തി.

ഇൻഷുറൻസ് കരാറിന്റെ അന്ത:സത്തയ്ക്കും ഉപഭോക്തൃ സംരക്ഷണ നിയമത്തിനുമെതിരാണ് ഈ നടപടിയെന്ന് ഡി.ബി ബിനു അധ്യക്ഷനും വി.രാമചന്ദ്രൻ ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
“ഉപഭോക്താക്കളുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കുകയും ഇൻഷുറൻസ് മേഖലയുടെയും നിയമ സംവിധാനത്തിന്റെയും സംയുക്ത ഉത്തരവാദിത്വമാണ്. വ്യക്തമായ രേഖകൾ ഹാജരാക്കിയിട്ടും ക്ലെയിം നിരസിച്ചത് അംഗീകരിക്കാനാകില്ല.” ഉത്തരവിൽ കോടതി നിരീക്ഷിച്ചു.

ഇൻഷുറൻസ് ക്ലെയിം തുകയായ 81,042/- രൂപ പരാതിക്കാരന് 12% വാർഷിക പലിശയോടെ നൽകണം. കൂടാതെ10,000/- രൂപ നഷ്ടപരിഹാരവും 5,000/- രൂപ കോടതി ചെലവും 45 ദിവസത്തിനകം നൽകണമെന്ന് എതിർകക്ഷിക്ക് കോടതി ഉത്തരവ് നൽകി.
തയ്യാറാക്കിയത്
Adv. K B MOHANAN
9847445075