ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് വിശ്വാസ സംരക്ഷണ മേഖല ജാഥകൾക്ക് തുടങ്ങി .നാളെ ശബരിമലയുടെ കവാടം എന്ന് വിശേഷിപ്പിക്കുന്ന ചെങ്ങന്നൂരിൽ വിശ്വാസ സംരക്ഷണ യാത്ര സമാപിക്കും.

ശബരിമലയുടെ ആചാരപരമായ പാരമ്പര്യവും ഭക്തജനങ്ങളുടെ വിശ്വാസവും സംരക്ഷിക്കണമെന്നതും ദേവസ്വം ബോർഡിന്റെ സ്വത്തുവകകൾ മോഷ്ടിച്ചവരെ കണ്ടെത്തി കടുത്ത ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടാണ് സംസ്ഥാനത്ത് നാലു ജാഥകൾ സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി ആരംഭിച്ച ഈ ജാഥകളിലൂടെ സർക്കാർ ശബരിമലയിലെ സംഭവങ്ങളോട് സർക്കാർ സ്വീകരിച്ച നിലപാട് ചോദ്യം ചെയ്യുക എന്നതാണ് ലക്ഷ്യം.

ശബരിമലയിലെ ഭക്തർ സമർപ്പിച്ച സ്വർണ്ണം മോഷ്ടിച്ച് ഭക്തരോട് വിശ്വാസവഞ്ചന കാട്ടിയ പിണറായി വിജയൻറെ സർക്കാരിനും ദേവസ്വം ബോർഡിനും എതിരെ കെപിസിസിയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്ത് നാല് വിശ്വാസ സംരക്ഷണ ജാഥകൾ നാളെ സമാപിക്കും .കാസർഗോഡ് നിന്നും ശ്രീ കെ മുരളീധരൻ, പാലക്കാട് നിന്നും ശ്രീ കൊടിക്കുന്നിൽ സുരേഷ് എംപി, തിരുവനന്തപുരത്തു നിന്നും ശ്രീ അടൂർ പ്രകാശ് എം പി, മൂവാറ്റുപുഴയിൽ നിന്നും ശ്രീ ബെന്നി ബഹനാൻ എംപി എന്നിവരാണ് ജാഥ നയിക്കുന്നത്. ഈ ജാഥകൾ ഈമാസം 17ന് ചെങ്ങന്നൂരിൽ എത്തിച്ചേരുകയും അവിടെനിന്നും 18ന് പദയാത്രയായി പന്തളത്ത് എത്തിച്ചേർന്ന് വിശ്വാസ സംരക്ഷണ മഹാസംഗമം സംഘടിപ്പിക്കുകയും ചെയ്യും.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അവിശ്വാസികളായ യുവതികളെ അയ്യപ്പസന്നിധിയിൽ കയറ്റിയ പിണറായി വിജയൻ തന്റെ രണ്ടാം ഭരണകാലത്ത് അയ്യപ്പന്റെ സ്വത്തും സ്വർണവും കവരുന്ന കാഴ്ചയാണ് കേരളം കാണുന്നതെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി പറഞ്ഞു.ഇന്ന് കൊടിക്കുന്നേൽ സുരേഷ് നയിച്ച വിശ്വാസ സംരക്ഷണ ജാഥ ആലുവയിൽ നിന്നും തുടങ്ങി തൃപ്പൂണിത്തുറയിൽ സമാപിച്ചു .വൻ ജനക്കൂട്ടമാണ് ജാഥയെ വരവേറ്റത്..എറണാകുളം ജില്ലയിലെ മിക്കവാറും കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത യോഗം കെ ബാബു എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു .മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗവും രാഷ്ട്രീയകാര്യ സമിതി അംഗവുമായ അജയ് തറയിൽ ശബരിമലയിൽ നടന്ന സ്വർണ കൊള്ളയെക്കുറിച്ച് വിശദീകരിച്ചു.മറുപടി പ്രസംഗത്തിൽ കൊടിക്കുന്നേൽ സുരേഷ് ദേവസ്വം ബോർഡ് മന്ത്രി ഒരു നിമിഷം പോലും വൈകാതെ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു.
