ഡൽഹി ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയുടെ വിജയം ഏഴു വിക്കറ്റുകൾക്ക്;കളിയിലെ താരം കുൽദീപ് യാദവ്

വെസ്റ്റ് ഇൻഡീസിനു ഇന്ത്യയുടെ വിജയം തടയാൻ കഴിഞ്ഞില്ല.മഴ മേഘങ്ങളും അവരെ സഹായിക്കാനെത്തിയില്ല. ഇന്ത്യ അർഹിച്ച ജയം നേടുകയും ചെയ്‌തു .നാലാം ദിനമായ ഇന്നലെ അവസാനിക്കേണ്ട മത്സരമായിരുന്നു.എന്നാൽ വെസ്റ്റ് ഇൻഡീസിന്റെ വാലറ്റം ഇന്ത്യയുടെ വിഖ്യാതമായ ബൗളർമാർക്കെതിരെ നടത്തിയ ചെറുത്തു നിൽപ്പാണ് അവസാന ദിനത്തിലേക്ക് കളി നീട്ടിയത്.ഇന്ന് 58 റൺസ് നേടി ഇന്ത്യ വിജയം നേടുകയും ചെയ്തു.ഇന്നലെ ജയ്‌സ്വാളിന്റെ വിക്കറ്റ് നഷ്ടപ്പെട്ട ഇന്ന് ഇന്ത്യയുടെ രണ്ട് വിക്കറ്റുകൾ കൂടി നഷ്ടപ്പെട്ടു.ഒടുവിൽ ഏഴു വിക്കറ്റുകൾക്ക് ഇന്ത്യ വിജയം കൈവരിച്ചു.കളിയിലെ താരം കുൽദീപ് യാദവാണ്.

ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ ഈ വിജയത്തോടെ, വെസ്റ്റ് ഇൻഡീസിനെ 2-0 ന് ഇന്ത്യ ക്ലീൻ സ്വീപ്പ് ചെയ്തു. .

ഓപ്പണർ കെ.എൽ. രാഹുൽ പുറത്താകാതെ 58 റൺസ് നേടി, സായ് സുദർശൻ 39 റൺസ് നേടി.ക്യാപ്റ്റൻ ശുഭമാൻ ഗിൽ 13 റൺസും നേടി പുറത്തായി.ഈ രണ്ടു വിക്കറ്റുകളും റോസ്‌റ്റോൺ ചെസിRoston Chase)നായിരുന്നു.Dhruv Jurel †ധ്രുവ് ജുറെൽ ആറു റൺസുമായി രാഹുലിനോടൊപ്പം പുറത്താവാതെ നിന്നു .

ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 518 റൺസ് നേടിയപ്പോൾ വെസ്റ്റ് ഇൻഡീസിനെ 248 റൺസിനു എല്ലാവരും പുറത്തതായി. ഫോളോ-ഓൺ ലഭിച്ച ശേഷം, ജോൺ കാംബെല്ലിന്റെയും ഷായ് ഹോപ്പിന്റെയും സെഞ്ച്വറികളുടെ ബലത്തിൽ സന്ദർശകർ രണ്ടാം ഇന്നിംഗ്സിൽ 390 റൺസ് നേടി. വെസ്റ്റ് ഇൻഡീസ് മുന്നോട്ട് വെച്ച 121 റൺസ് എന്ന ലക്ഷ്യം മൂന്നു വിക്കറ്റ് നഷ്ടത്തിൽ നേടുകയും ചെയ്‌തു .

വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയുടെ തുടർച്ചയായ പത്താം ടെസ്റ്റ് പരമ്പര വിജയമാണിത്. പുതിയ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ ഹോം സീസണിന് ഈ വിജയം മികച്ച തുടക്കം കുറിക്കുന്നു.