അമ്പലമേട് സ്റ്റേഷൻ പരിധിയിൽ ഹരിമറ്റം ക്ഷേത്രത്തിൽ 2025 ഒക്ടോബർ 8നു രാത്രി അതിക്രമിച്ച് കയറി ശിവപ്രതിഷ്ഠയുടെ മുൻവശം സ്ഥാപിച്ചിട്ടുള്ള കൊടിമരത്തിന് ചുറ്റുമുള്ള ചെമ്പ് പാകിയ വേലിയിൽ നിന്നും നട്ടും ബോൾട്ടും ഇളക്കി 18 കിലോ തൂക്കം വരുന്ന ഏകദേശം 18,000/- രൂപ വിലവരുന്നതുമായ 60 ഓളം ചിരാതുകളും, വലിയ വിളക്കും മോഷണം നടത്തിയ പ്രതികളെയാണ് അമ്പലമേട് പോലീസ് പിടികൂടിയത്.

അസം സ്വദേശികളായ രജിഗുൽ ഇസ്ലാം (32-വയസ്സ്), അജ്ഹാർ ഉഡിൻ , (വയസ്സ് -42) എന്നിവരാണ് പിടിയിലായവർ . മോഷണം നടന്നതിനെ തുടർന്ന് CCTV കേന്ദ്രികരിച്ചു മറ്റും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

അമ്പലമേട് ഇൻസ്പെക്ടർ സനീഷ് എസ് ആർ. സബ് ഇൻസ്പെക്ടർമാരായ, അരുൺ കുമാർ, ജോസഫ്, സീനിയർ സിവിൽ പോലിസ് ഓഫിസർമാരായ, പോൾ മൈക്കിൾ, പ്രഭലാൽ, ജയരാജ്, സോണി, എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ ചോറ്റാനിക്കര ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എറണാകുളം ജില്ലയിലെ വടവുകോട് പുത്തൻകുരിശു പഞ്ചായത്തിൽ .തൃപ്പുണിത്തുറ-ആലുവ റൂട്ടിലെ അമ്പലമേട് സ്റ്റോപ്പിലാണ് ഹരിമറ്റം ക്ഷേത്രം .പ്രധാനമൂർത്തി ശിവനും വിഷ്ണുവും. ഉപദേവത രണ്ടു ഗണപതി ശാസ്താവ്. ഭഗവതി ഭദ്രകാളി രക്ഷസ്സ് വനദുര്ഗ്ഗ ,

നാഗരാജാവ് നാഗയക്ഷി ,ശിവൻ കിഴക്കോട്ടും വിഷ്ണു പടിഞ്ഞാട്ടും ദർശനം .ഉച്ചപൂജയും അത്താഴപൂജയും മാത്രമേ ഉള്ളു. തന്ത്രി പുലിയന്നൂർ. മേടത്തിലെ ഉത്രം കൊടി കയറി എട്ടു ദിവസത്തെ ഉത്സവം . മങ്കുഴിമന മധുരതാറ്റ് മന ,കുഴിക്കാട്ടു മന പെരിയാർ മനക്കാരുടെ ക്ഷേത്രമായിരുന്നു.
എഫ്. എ .സി .ടി വന്നപ്പോൾ മാറ്റി സ്ഥാപിച്ച ക്ഷേത്രമാണ് .കുഴിക്കാട് ശിവക്ഷേത്രം ഡാം ഇരിക്കുന്ന സ്ഥലത്തും മുട്ടം വിഷ്ണു ക്ഷേത്രം .ഇപ്പോൾ പ്ലാന്റ് ഇരിക്കുന്ന സ്ഥലത്തുമായിരുന്നു കൂടാതെ ഈ ക്ഷേത്രത്തിൽ ഇളം കുളത്ത് കാവിൽ ഭഗവതിയുമുണ്ട് ഇപ്പോൾ തിരുവതാംകൂർ ദേവസം ബോർഡ്. ഈ ഗ്രൂപ്പിലെ മറ്റു ക്ഷേത്രങ്ങൾ കിഴക്കമ്പലം ഭഗവതി,എരുമേലി നരസിംഹം കുമാരപുരം സുബ്രമണ്യൻ തേക്കുമല ശിവൻ,കീരം കുഴി ശിവൻ ,ഇവിടെ നിന്നും നാലു കിലോമീറ്റര് .അകലെ കരിമുകളിൽ പന്നിക്കോട്ട് ശിവക്ഷേത്രം പാറയുടെ മുകളിലാണ് ഈ ക്ഷേത്രം ശിവൻ സ്വയംഭൂവാണ് പടിഞ്ഞാട്ടുദർശനം .
പാറയുടെ മുകളിൽ കുഴിയുണ്ട് അതിൽ വെള്ളമുണ്ടാകും കുറച്ചു വെള്ളമേ ഉണ്ടാകൂ എടുത്ത് കഴിഞ്ഞാൽ അത്രയും വീണ്ടുമുണ്ടാകും ഇത് കോമന മനക്കാരുടെ ക്ഷേത്രം ആണ് . കോമന മനയ്ക്ക് രണ്ടു ക്ഷേത്രങ്ങൾ കൂടിയുണ്ട് കാണിനാട് അയ്യങ്കുഴി ശാസ്താവും കാണിനാട് ഭദ്രകാളിയും