ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളുടെ താല്പര്യ സംരക്ഷണാർത്ഥം ആവശ്യമായ നിർദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ബാങ്കുകൾ/NBFC എന്നിവർക്കു വേണ്ടി റിസർവ് ബാങ്ക് ഇറക്കിയിട്ടുള്ള FAIR PRACTICE CODE നിലവിലുണ്ട്.

അവയിൽ പ്രധാനപ്പെട്ടവ…
- ക്രെഡിറ്റ് കാർഡ് നൽകുമ്പോൾ വിശദമായ Terms and Conditions ഉപഭോക്താവിനെ അറിയിക്കേണ്ടതാണ്.
- ബാങ്കുകൾ പേയ്മെന്റിനു രണ്ടാഴ്ച മുൻപെങ്കിലും അക്കൗണ്ട്സ് സ്റ്റേറ്റ്മെന്റ് അയച്ചുകൊടുക്കേണ്ടതാണ്. പരാതി ഉണ്ടെങ്കിൽ 60 ദിവസത്തിനുള്ളിൽ പരിഹരിക്കേണ്ടതാണ്.
- കാർഡ് ഹോൾഡറുടെ അറിവിലും സമ്മതത്തിലും ഇല്ലാത്ത പലിശനിരക്ക് വസൂൽ ചെയ്യുവാനുള്ള അധികാരം ബാങ്കിനില്ല.

- കാർഡ് ഹോൾഡർ, കാർഡ് ബാങ്കിന് തിരിച്ചു കൊടുക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ, മറ്റു ചാർജുകൾ ഇല്ലാതെ തന്നെ ബാങ്ക് കാർഡ് തിരിച്ചെടുക്കേണ്ടതാണ്.
- ക്രെഡിറ്റ് കാർഡ് ഓപ്പറേഷന് വേണ്ടി ബാങ്ക് നിയമിക്കുന്ന Direct Selling Agent നെ കുറിച്ചുള്ള വിവരങ്ങൾ ബാങ്കിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടതും, ഉപഭോക്താവ് ചോദിച്ചാൽ കൊടുക്കേണ്ടതും ആകുന്നു.
- ഉപഭോക്താവ് ആവശ്യപ്പെടാതെ ബാങ്ക്/NBFC ക്രെഡിറ്റ് പരിധി ഉയർത്തുവാൻ പാടുള്ളതല്ല.
- തിരിച്ചടവിൽ വീഴ്ച വരുത്തിയ ഉപഭോക്താവിനെ കുറിച്ചുള്ള വിവരങ്ങൾ CIBIL പോലുള്ള ക്രെഡിറ്റ് റേറ്റിംഗ് കമ്പനിയെ അറിയിക്കുന്നതിനു മുൻപ് ഉപഭോക്താവിനെ അറിയിക്കേണ്ടതാണ്.
തയ്യാറാക്കിയത്
Adv. K B MOHANAN
9847445075

സാധനങ്ങൾക്കും സേവനങ്ങൾക്കും പണം നൽകുന്നതിന് മുൻകൂട്ടി നിശ്ചയിച്ച ക്രെഡിറ്റ് പരിധി വരെ പണം കടം വാങ്ങാൻ നിങ്ങളെ അനുവദിക്കുന്ന ഒരു സാമ്പത്തിക ഉപകരണമാണ് ക്രെഡിറ്റ് കാർഡ്, കടം വാങ്ങിയ തുക പിന്നീട് തിരിച്ചടയ്ക്കാമെന്നവാഗ്‌ദാനത്തോടെ . ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നൽകുന്ന ക്രെഡിറ്റ് കാർഡുകൾ, നിങ്ങളുടെ ക്രെഡിറ്റ് പരിധിക്കുള്ളിൽ തുടരുകയും പേയ്‌മെന്റുകൾ നടത്തുകയും ചെയ്യുന്നിടത്തോളം ആവർത്തിച്ചുള്ള വാങ്ങലുകൾ നടത്താൻ നിങ്ങളെ പ്രാപ്തമാക്കുന്ന ഒരു തരം റിവോൾവിംഗ് ക്രെഡിറ്റായി പ്രവർത്തിക്കുന്നു.
