വാല്‍പ്പാറയ്ക്ക് സമീപം ജനവാസ മേഖലയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.

പാലക്കാട് ജില്ലയിലെ വാല്‍പ്പാറയ്ക്ക് സമീപം ജനവാസ മേഖലയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. മുത്തശ്ശിയും പേരക്കുട്ടിയും

വാല്‍പ്പാറയോട് ചേര്‍ന്നുള്ള ഉമ്മാണ്ടിമുടക്ക് എസ്റ്റേറ്റ് പാടിയില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. വാട്ടര്‍ഫാള്‍ എസ്റ്റേറ്റിലെ പാടിയില്‍ താമസിച്ചിരുന്ന അസാല (54), ഇവരുടെ മൂന്ന് വയസ്സുള്ള പേരക്കുട്ടി ഹേമശ്രീ എന്നിവരാണ് കൊല്ലപ്പെട്ടത്.

പുലര്‍ച്ചെ വീടിന് നേര്‍ക്ക് പാഞ്ഞുവന്ന കാട്ടാന, പാടിയുടെ ജനല്‍ തകര്‍ത്ത് അകത്തേക്ക് കടക്കുകയായിരുന്നു. ഉറങ്ങിക്കിടന്നിരുന്ന ഇരുവരേയും ആന ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവം ഈ പ്രദേശത്തെ ഞെട്ടിച്ചിരിക്കുകയാണ്. കാട്ടാന ആക്രമണം പതിവായ ഇവിടെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കണമെന്ന ആവശ്യം നാട്ടുകാര്‍ക്കിടയില്‍ ശക്തമായി.