സമാധാനത്തിനുള്ള നോബൽ സമ്മാനം കിട്ടാത്തതിൽ അമേരിക്കയുടെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് കലി തുള്ളുന്നുയെന്ന് റിപ്പോർട്ട്.നോബൽ സമ്മാനത്തിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശക്തമായി പ്രചാരണം നടത്തിയിരുന്നു.കിട്ടാത്ത വന്നതിൽ അദ്ദേഹം കുപിതനായെന്നാണ് റിപ്പോർട്ടുകളിൽ നിന്നും മനസിലാവുന്നത്.ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി വെടിനിർത്തലും ബന്ദിയാക്കൽ കരാറും ഈ ആഴ്ച പ്രഖ്യാപിച്ചത് സമാധാനത്തിനുള്ള നോബൽ സമ്മാനം മുന്നിൽ കണ്ടായിരുന്നു.

വെനിസ്വേലയുടെ മരിയ കൊറിന മച്ചാഡോ സമാധാന സമ്മാനം നൽകിയതിനെ വൈറ്റ് ഹൌസ് വിമർശിച്ചു. ‘സമാധാനത്തിന് മുകളിൽ രാഷ്ട്രീയം’ സ്ഥാപിക്കുന്നുവെന്നാണ് വൈറ്റ് ഹൗസ് വക്താവ് സ്റ്റീവൻ ച്യൂങ് എക്സിലെ ഒരു പോസ്റ്റിൽ പറഞ്ഞത്. .

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പകരം വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയ്ക്ക് സമാധാന സമ്മാനം നൽകാനുള്ള തീരുമാനത്തെ വൈറ്റ് ഹൗസ് ഇന്ന് ശക്തമായി വിമർശിച്ചു.“പ്രസിഡന്റ് ട്രംപ് സമാധാന കരാറുകൾ ഉണ്ടാക്കുന്നതും യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതും ജീവൻ രക്ഷിക്കുന്നതും തുടരുമെന്നും അദ്ദേഹത്തിന് മനുഷ്യസ്നേഹിയുടെ ഹൃദയമുണ്ടെന്നും തന്റെ ഇച്ഛാശക്തിയുടെ ശക്തിയാൽ പർവതങ്ങൾ നീക്കാൻ കഴിയുന്ന അദ്ദേഹത്തെപ്പോലെ ആരും ഉണ്ടാകില്ല,” എന്ന് വൈറ്റ് ഹൗസ് വക്താവ് സ്റ്റീവൻ ച്യൂങ് എക്സിലെ ഒരു പോസ്റ്റിൽവ്യക്തമാക്കി.ഇനി നോബൽ സമ്മാനം നൽകുന്ന സ്വീഡിഷ് അക്കാദമിയുടെ കാര്യം എന്താകുമോ ?

സ്വീഡൻ എന്ന രാജ്യത്താണ് ഈ അക്കാദമി പ്രവർത്തിക്കുന്നത്.അതിനാൽ ട്രമ്പിനു ഒന്നും ചെയ്യുവാൻ കഴിയില്ല.ചിലപ്പോൾ സ്വീഡൻ എന്ന രാജ്യത്തിനെതിരെ ഇന്ത്യക്ക് ചുമത്തിയ പോലെ അധിക തീരുവ ചുമത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല.അല്ലെങ്കിൽ മറ്റെന്തെങ്കിലും ചെയ്യും .ട്രമ്പ് കലി തുള്ളുകയാണ്.