സമാധാനത്തിനുള്ള 2025ലെ നൊബേൽ പുരസ്കാരം വെനസ്വേലയിലെ ജനാധിപത്യ പ്രവർത്തകയും പ്രതിപക്ഷ നേതാവുമായ മരിയ കൊറീന മചാഡോയ്ക്ക്. വെനസ്വേലയിൽ ജനാധിപത്യവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തെ സ്വേച്ഛാധിപത്യ ഭരണം അവസാനിപ്പിക്കാനുള്ള സമാധാനപരമായ പോരാട്ടം നയിച്ചതിനുമുള്ള അംഗീകാരമായാണ് ഈ പുരസ്കാരം.

എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ച തനിക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം നൽകണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിരന്തരം ആവശ്യപ്പെട്ടുവരികയായിരുന്നു.ഒടുവിൽ അമേരിക്കൻ പ്രസിഡന്റിന്റെ മോഹം പൂവണിഞ്ഞില്ല.

‘ജനാധിപത്യ അവകാശങ്ങൾക്കുവേണ്ടി വെനസ്വേലൻ ജനതയ്ക്കുവേണ്ടി നടത്തിയ അക്ഷീണമായ പ്രവർത്തനങ്ങൾക്കും, രാജ്യത്ത് ഏകാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള നീതിയുക്തവും സമാധാനപരവുമായ മാറ്റത്തിനായി നടത്തിയ പോരാട്ടങ്ങൾക്കും മാരിയ കൊറീന മച്ചാഡോയ്ക്ക് 2025-ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകാൻ നോർവീജിയൻ നൊബേൽ കമ്മിറ്റി തീരുമാനിച്ചു.’ – നൊബേൽ കമ്മിറ്റി അറിയിച്ചു.

നോബൽ സമ്മാന പുരസ്കാരം പ്രഖ്യാപിച്ചതോടെ ഡൊണാൾഡ് ട്രമ്പ് ഇളഭ്യനായി .പച്ച മലയാളത്തിൽ നാണം കെട്ടു .
