ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ് മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു

ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ് ഹയർ സെക്കണ്ടറി & ഹൈസ്കൂൾ തലത്തിൽ മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു.

ക്വിസ് മത്സരത്തിന് കുട്ടികൾക്കിടയിൽ വലീയ സ്വീകാര്യതയാണ് ലഭിച്ചത്. സിറ്റിയിലെ വിവിധ സ്കൂൾ കളിൽ നിന്ന് 350 കുട്ടികളാണ് മത്സരത്തിനായി എത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ കുട്ടികൾ ആണ് ഇപ്രാവശ്യം മത്സരത്തിനായ് മാറ്റുരച്ചത് .

350 കുട്ടികളിൽ നിന്ന് വിജയികളായ ഹൈസ്കൂൾ , & ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഉള്ളവർക്ക് പ്രശസ്ത സിനിമ നടൻ ശ്രീ.അജു വർഗീസ് സമ്മാന ദാനം നടത്തി.,

തൃപ്പുണ്ണിത്തറ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ രമ സന്തോഷ് ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണർ & DIG പുട്ട വിമലാദിത്യ IPS അദ്ധ്യക്ഷത വഹിച്ചു. കൊച്ചി സിറ്റി DCP (L&O-1) അശ്വതി ജിജി IPS, DCP (L&O-2) ജുവനപ്പുടി മഹേഷ് , വി-ഗാർഡ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ മിഥുൻ K ചിറ്റിലിപ്പളി എന്നിവർ ആശംസകളും, കൊച്ചി സിറ്റി കൺട്രോൾ ACP ഇബ്രാഹീം സാഗതവും, കൊച്ചി സിറ്റി തൃക്കാകര ACP ഷിജു പി.എസ് കൃതജ്ഞതയും രേഖപ്പെടുത്തി