അമേരിക്കയുടെ സോഷ്യൽ മീഡിയയിൽ നിയന്ത്രണത്തിൽ നിന്നും മാറി ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത പ്ലാറ്റ്ഫോം ഹിറ്റാവുന്നു.ട്രംപും യുഎസും ചേര്‍ന്ന് ഇന്ത്യയ്‌ക്ക് മേല്‍ പിഴത്തീരുവ ചുമത്തിയും എച്ച്1 ബി വിസയുടെ ഫീസുയര്‍ത്തിയും മരുന്ന് ഇറക്കുമതിക്ക് 100 ശതമാനം തീരുവ ചുമത്തിയും സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ ജിമെയില്‍ ഉപേക്ഷിച്ചും വാട്സാപ്പ് ഉപേക്ഷിച്ചും ഇന്ത്യയുടെ പ്രതിരോധം. ഡിജിറ്റല്‍ രംഗത്ത് ആത്മനിര്‍ഭര്‍ ഭാരത് നടപ്പാക്കുന്നതിന്റെ ഭാഗമായി ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെ സോഹോ മെയിലിലേക്ക് ചുവടുമാറിയിരിക്കുകയാണ്. തമിഴ് നാട്ടുകാരനായ ശ്രീധര്‍വെമ്പുവിന്റെ കമ്പനിയാണ് സോഹോ.

താന്‍ സോഹോമെയില്‍ ഉപയോഗിച്ചു തുടങ്ങിയതായി അമിത് ഷാ തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. തന്റെ പുതിയ മെയില്‍ ഐഡി അമിത് ഷാ ഡോട്ട് ബിജെപി അറ്റ് സോഹോമെയില്‍ ഡോട്ട് ഇന്‍ ആണെന്ന് അമിത് ഷാ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു…….

ഞാന്‍ സോഹോമെയിലിലേക്ക് മാറി. എന്റെ ഇമെയില്‍ വിലാസം മാറിയത് ശ്രദ്ധിക്കുമല്ലോ. എന്റെ പുതിയ ഇ മെയില്‍ ഐഡി അമിത് ഷാ ഡോട്ട് ബിജെപി അറ്റ് സോഹോമെയില്‍ ഡോട്ട് ഇന്‍ ആണ്. ഇ മെയില്‍ അയയ്‌ക്കുമ്പോള്‍ ഭാവിയില്‍ ഈ പുതിയ ഇ മെയില്‍ ഉപയോഗിക്കുമല്ലോ. “അമിത് ഷായുടെ പോസ്റ്റില്‍ പറയുന്നു.
ഈയിടെ ശ്രീധര്‍ വെമ്പുവിന്റെ സോഹോ സൃഷ്ടിച്ച മെസേജിംഗ് ആപായ ‘അറട്ടൈ’ വാട്സാപിന് പകരം ഇന്ത്യയില്‍ പലരും ഉപയോഗിച്ചുതുടങ്ങിയിരിക്കുകയാണ്. വാട്സാപിനേക്കാള്‍ കൂടുതല്‍ ഫീച്ചറുകള്‍ അറട്ടൈയില്‍ ദിവസേന കൂട്ടിച്ചേര്‍ക്കപ്പെടുന്നതോടെ ഇത് യുവാക്കളിലും ആകര്‍ഷകമാവുകയാണ്.റട്ടൈ ആപ് കഴിഞ്ഞ ഒരാഴ്ചയ്‌ക്കുള്ളില്‍ 10 ലക്ഷം പേരാണ് ഡൗണ്‍ലോഡ് ചെയ്തതെന്ന് പറയുന്നു…….

പ്രധാനമന്ത്രി മോദിയും വിദേശസാധനങ്ങള്‍ക്ക് പകരം ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാന്‍ ആഹ്വാനം ചെയ്തുവരികയാണ്. ആത്മനിര്‍ഭര്‍ ഭാരത് എന്ന തത്വം മോദി സര്‍ക്കാര്‍ പല മേഖലകളിലും നടപ്പാക്കിവരികയാണ്. പ്രതിരോധമേഖലയില്‍ ഇന്ത്യ സ്വന്തമായി ആയുധങ്ങള്‍ നിര്‍മ്മിക്കുകയും വിദേശരാജ്യങ്ങളോടുള്ള ആശ്രിതത്വം കുറച്ചുകൊണ്ടുവരികയുമാണ്. ഇലക്ട്രോണിക് സ് രംഗത്തും ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി ഉല്‍പാദനം വര്‍ധിപ്പിച്ചിരിക്കുന്നു.പല മേഖലകളിലും ആത്മനിര്‍ഭര്‍ ഭാരത് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
