കേരളത്തെ വാനോളം പുകഴ്ത്തി രാഹുല്‍ ഗാന്ധി. ഇദ്ദേഹം കോൺഗ്രസ് നേതാവ് തന്നെയാണോ ?

കേരളത്തെ വാനോളം പുകഴ്ത്തി രാഹുല്‍ ഗാന്ധി. ആരോഗ്യം, പൊതു വിദ്യാഭ്യാസം, അധികാര വികേന്ദ്രീകരണം എന്നീ മേഖലകളിലെ കേരളത്തിന്റെ പുരോഗതിയെ പ്രശംസിച്ച് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.ഈ അഭിപ്രായമായിരിക്കുമോ നിയമസഭ തെരെഞ്ഞെടുപ്പ് കാലത്ത് രാഹുൽ ഗാന്ധി സ്വീകരിക്കുക.ഏതായാലും രാഹുൽ ഗാന്ധി ഈ അഭിപ്രായപ്രകടനം കേരളത്തിലെ യുഡിഎഫിനും വിശിഷ്യ കോൺഗ്രസിനും തിരിച്ചടിയാണ് .രാഹുൽ ഗാന്ധി കോൺഗ്രസ് നേതാവ് തന്നെയാണോ ?

കൊളംബിയയിലെ ഇഐഎ യൂണിവേഴ്‌സിറ്റിയിലെ പൊതുചടങ്ങില്‍ ആയിരുന്നു ഇന്ത്യന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കേരളത്തെ പുകഴ്ത്തി സംസാരിച്ചത്. 40-50 വര്‍ഷം കേരളം ഭരിച്ചത് ഇടത് സര്‍ക്കാരാണെന്നും വികസനത്തിലും പുരോഗതിയിലും കേരളം ഏറെ മുന്നിലാണെന്നും കൊളംബിയയിലെ ഇഐഎ യൂണിവേഴ്‌സിറ്റിയിലെ പൊതുചടങ്ങില്‍ വെച്ച് രാഹുല്‍ഗാന്ധി പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസുകാര്‍ സംസ്ഥാന സര്‍ക്കാരിനെതിരെയും സംസ്ഥാന വികസനത്തിനെതിരെയും പൊള്ളയായ ആരോപണങ്ങള്‍ പടച്ചുവിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി കൊളംബിയയിലെ ഇഐഎ യൂണിവേഴ്‌സിറ്റിയിലെ പൊതുചടങ്ങില്‍ വെച്ച് കേരളത്തെ വാനോളം പുകഴ്ത്തി പറഞ്ഞത്.