ആശുപത്രിയിൽ തീപിടുത്തം ;മരിച്ചവരില്‍ നാലു പുരുഷന്‍മാരും രണ്ട് സ്ത്രീകളും

രാജസ്ഥാന്‍ ജയ്‌പൂരിലെ സവായ് മാന്‍ മാന്‍ സിങ് ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തില്‍ എട്ട് പേര്‍ മരിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തം ഉണ്ടായപ്പോള്‍ 11 രോഗികള്‍ ഐസിയുവില്‍ ഉണ്ടായിരുന്നു .ഇക്കാര്യം അധികൃതര്‍ സ്ഥിരീകരിച്ചു . മരിച്ചവരില്‍ നാലു പുരുഷന്‍മാരും രണ്ട് സ്ത്രീകളുമുണ്ട്.

പിന്റു, ദിലീപ്, ശ്രീനാഥ്, രുക്മിണി, ഖുഷ്മ, സര്‍വേഷ്, ബഹാദുര്‍, ദിഗംബര്‍ വര്‍മ എന്നിവരാണ് മരിച്ചത്. മറ്റൊരു ഐസിയുവിലുണ്ടായിരുന്ന 14 പേര്‍ സുരക്ഷിതരാണെന്ന്
അധികൃതര്‍വ്യക്തമാക്കി.ആശുപത്രിക്കുള്ളില്‍ പുക നിറഞ്ഞതോടെ രോഗികള്‍ പരിഭ്രാന്തരായി ഓടി. ഐസിയുവിലെ ഉപകരണങ്ങളും ആശുപത്രി രേഖകളും കത്തിനശിച്ചു. മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മയും മന്ത്രിമാരും ആശുപത്രി സന്ദര്‍ശിച്ചു. ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണ് അപകടത്തിനു വഴിയൊരുക്കിയതെന്ന് രോഗികളുടെ ബന്ധുക്കള്‍ ആരോപിച്ചു. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

രാത്രി 11:20-ഓടെ ട്രോമാ സെന്ററിലെ ന്യൂറോ ഐ.സി.യു വാര്‍ഡിലെ സ്റ്റോര്‍ റൂമിലാണ് തീ ആദ്യം കണ്ടതെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. മിനിറ്റുകള്‍ക്കകം തീ പടര്‍ന്ന് 11 കിടക്കകളുള്ള ഐ.സി.യു വാര്‍ഡ് പൂര്‍ണമായി കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

രക്ഷാപ്രവര്‍ത്തനത്തിനിടെ തങ്ങള്‍ക്കും പൊള്ളലേല്‍ക്കുകയും പുക ശ്വസിക്കുകയും ചെയ്തതായി ചില ആശുപത്രി ജീവനക്കാര്‍ പറഞ്ഞു. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി അനുശോചിച്ചു.