കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തിൽ ലോക മാനസികാരോഗ്യ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പും നേർക്കൂട്ടം/ശ്രദ്ധ കമ്മറ്റിയുടെ സഹകരണത്തോടെ കോളേജ് വിദ്യാർത്ഥികൾക്കായി കൊച്ചി ഫോറം മാളിൽ വച്ച് 2025 ഒക്ടോബർ 5 രാവിലെ 10.00 ന് ജില്ലാതല ഫ്ലാഷ് മോബ് മത്സരം സംഘടിപ്പിച്ചു.

ജില്ലയിലെ 13 കോളേജുകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത മത്സരം ബഹു.കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീ.പുട്ട വിമലാദിത്യ ഐ.പി.എസ്, അവർകൾ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് ബഹു.എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ശ്രീ.സുധീർ.ടി.എൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ല വിമുക്തി കോർഡിനേറ്റർ ശ്രീമതി.അനില ഡേവിഡ് സ്വാഗതം ആശംസിച്ചു.

ചടങ്ങിൽ ബഹു.കൊച്ചി സിറ്റി ഡി.സി.പി മാരായ ജുവനപ്പുടി മഹേഷ് ഐ.പി.എസ്, കുമാരി അശ്വതി ജിജി ഐ.പി.എസ്, എന്നിവർ സന്നിഹിതരായിരുന്ന.തുടർന്ന് എറണാകുളം ജില്ലാ വിമുക്തി മിഷൻ ഹയർ സെക്കണ്ടറി വിഭാഗം വിദ്യാർത്ഥികൾക്കായി ജില്ലാതലത്തിൽ സംഘടിപ്പിച്ച ദേശഭക്തിഗാന മത്സരം, ഹൈസ്ക്കുൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് മത്സരം, ഹ്രസ്വപ്രസംഗ മത്സരം എന്നിവയിൽ വിജയിച്ചവർക്ക് ബഹു.കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീ.പുട്ട വിമലാദിത്യ ഐ.പി.എസ് ട്രോഫികൾ സമ്മാനിച്ചു.

തുടർന്ന് പരിപാടിയ്ക്ക് എറണാകുളം അസി.എക്സൈസ് കമ്മീഷണർ ശ്രീ.മുഹമ്മദ് ഹാരിഷ്.കെ.എസ്, കെ.എസ്.ഇ.എസ്.എ ജില്ലാ പ്രസിഡന്റ് ശ്രീ.ബിബിൻ ബോസ്, ഫോറം മാൾ ജനറൽ മാനേജർ ശ്രീ. മുഹമ്മദ് ഷെറാലി ഖാൻ, ഫോറം മാൾ എ.ജി.എം ശ്രീ.സജീഷ് ചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് നടന്ന ഫ്ലാഷ് മോബ് മത്സരത്തിൽ ആലുവ സെന്റ് സേവ്യേർസ് കോളേജ് ഫോർ വുമൻ ഒന്നാം സ്ഥാനവും, കൊച്ചി അമൃത വിശ്വവിദ്യാപീഠം രണ്ടാം സ്ഥാനവും, അങ്കമാലി SCMS സ്ക്കൂൾ ഓഫ് എൻജിനീയറിംഗ് ആന്റ് ടെക്നോളജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ബഹു.എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ശ്രീ.സുധീർ.ടി.എൻ, എറണാകുളം അസി.എക്സൈസ് കമ്മീഷണർ ശ്രീ.മുഹമ്മദ് ഹാരിഷ്.കെ.എസ് എന്നിവർ ട്രോഫി വിതരണം ചെയ്തു. തുടർന്ന് എറണാകുളം ജില്ലാ വിമുക്തി മാനേജർ ശ്രീ.സുരേഷ് എം.എഫ് കൃതഞ്ജത അറിയിച്ചു.
