MSC കപ്പൽ പ്രത്യാശ എന്ന ബോട്ടിലിടിച്ച സംഭവം;18 ലക്ഷം രൂപ നഷ്ടപരിഹാരം കപ്പൽ കമ്പനി നൽകി

പ്രത്യാശ എന്ന ഫിഷിങ് ബോട്ടിൽ MSC കപ്പൽ ബോട്ടിലിടിച്ച സംഭവം;18 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി MSC കപ്പൽ അധികൃതർ.കഴിഞ്ഞ ദിവസമാണ് പ്രത്യാശ എന്ന ബോട്ടിൽ ഫോർട്ട് കൊച്ചിയിൽ നിന്നും മത്സ്യബന്ധനത്തിന് പുറം കടലിൽ പോയത്.ആലപ്പുഴ പള്ളിത്തോട് സ്വദേശി സ്റ്റാലിൻ ( റൂബൻ )പുത്തൻവീട്ടിലിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട് . ഫിഷിങ് ബോട്ടിൽ MSC കപ്പൽ ബോട്ടിലിടിച്ചതിനെ തുടർന്ന് മൽസ്യ തൊഴിലാളികൾ കപ്പലപകടത്തിൽ നിന്നും അത്ഭുതകരമായാണ് രക്ഷപ്പെട്ടത് .45 പേർ പോകുന്ന പ്രത്യാശ എന്ന ബോട്ട് ഫോർട്ടുകൊച്ചിയിൽ നിന്നും കഴിഞ്ഞ ബുധനാഴ്ചയാണ് കടലിൽ പോയത്.

വൈകിട്ട് അഞ്ചുമണിയോടെ കൊച്ചിയിൽ നിന്നും തെക്കുപടിഞ്ഞാറ് മാറി 9.54 നോർത്തിൽ (കണ്ണമാലി പടിഞ്ഞാറ് 7.5 നോട്ടിക്കൽ മൈലിൽ 14 മാറിൽ ) വല കോരി നിൽക്കുന്ന സമയത്ത് അലക്ഷ്യമായി വന്ന എം.എസ്. സി. സിൽവർ 2 എന്ന കപ്പലാണ് ബോട്ടിൽ ഇടിച്ചത്.

വയർലെസ്സിലൂടെ മത്സ്യത്തൊഴിലാളികൾ സന്ദേശം കൈമാറിയെങ്കിലും കപ്പൽ ക്യാപ്റ്റൻ അത് മനസ്സിലാക്കിയില്ല. മറ്റു ബോട്ടുകൾ ചേർന്ന് ബഹളം വച്ചതോടെയാണ് കപ്പൽ നിർത്തിയ ശേഷം പുറകോട്ടെടുത്തത്. ഇല്ലായിരുന്നുവെങ്കിൽ വൻ ദുരന്തം ഉണ്ടാകുമായിരുന്നു.ബോട്ടിന്റെ അമര ഭാഗത്താണ് കപ്പൽ ഇടിച്ചത് മൂലം കേടുപാടുകൾ സംഭവിച്ചത്.തുടർന്ന് ഉന്നതങ്ങളിൽ നടത്തിയ ചർച്ചയെ തുടർന്നാണ് കപ്പൽ അധികൃതർ 18 ലക്ഷം രൂപ നഷ്ടപരിഹാരം നക്കാൻ തീരുമാനിച്ചത്.

എംഎസ്സി എൽസ ത്രീ എന്ന കപ്പൽ മത്സ്യബന്ധന മേഖലയിൽ മുങ്ങിയിട്ട് കുറച്ചുനാളുകളെ ആയിട്ടുള്ളൂ. അതിന്റെ ദുരന്തഫലം മത്സ്യത്തൊഴിലാളികൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇതേ കമ്പനിയുടെ സിൽവർ ടൂർ എന്ന കപ്പൽ വീണ്ടും കപ്പൽ ചാൽ ലംഘിച്ച് പ്രത്യാശ വള്ളത്തിൽ ഇടിച്ചത്.

കപ്പലുകൾ കപ്പൽ ചാൽ ലംഘിച്ച് പോകുന്നത് മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയായിട്ടുണ്ട് .ഇത് നിയന്ത്രിച്ചില്ലെങ്കിൽ ഇനിയും കപ്പലുകൾ അപകടം ഉണ്ടാക്കും.

വിഴിഞ്ഞം പോർട്ട് വന്നതോടെയാണ് കപ്പൽ ചാലുകളിലൂടെയുള്ള സഞ്ചാരം മാറ്റി നിയമങ്ങളെല്ലാം ലംഘിച്ച് എം.എസ്.സി കമ്പനിയുടെ കപ്പലുകൾ ഇഷ്ടമുള്ളത് പോലെ സഞ്ചരിക്കുന്നത് .അതു കൊണ്ടാണ് ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുന്നത്. ഇതിനെതിരെ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയവും, പോർട്ട് അധികാരികളും, കോസ്റ്റൽ പോലീസും നടപടി സ്വീകരിച്ചില്ലെങ്കിൽ പോർട്ടിലെത്തുന്ന കപ്പലുകൾ മത്സ്യത്തൊഴിലാളികൾക്ക് തടയേണ്ടി വരുമെന്ന് മത്സ്യത്തൊഴിലാളി നേതാക്കൾ പറഞ്ഞു.

പ്രത്യാശ വള്ളത്തിനുണ്ടായ നഷ്ടം കപ്പൽ കമ്പനി നൽകിയതോടെ പ്രശ്നം ഒത്തുതീർപ്പിലെത്തിയെന്നാണ് സൂചന .ചർച്ചകളിൽ കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ (KSMTF) സംസ്ഥാന പ്രസിഡന്റ് ജാക്സൺ പൊള്ളയിൽ, സംസ്ഥാന സെക്രട്ടറി അബ്ദുൽ റാസിക് എന്നിവർ പങ്കെടുത്തു.