ജി എസ് ടി നികുതിയിൽ വന്ന കുറവ് കാരണം എല്ലാ ജീവൻ രക്ഷാ ഔഷധങ്ങളുടെയും വില സംസ്ഥാനത്ത് കുറഞ്ഞിട്ടുണ്ട്. എന്നാൽ കടകളിൽ ഇപ്പോഴും പഴയ MRP യുള്ള സ്റ്റോക്കാണ് ഉള്ളത്. അതിനാൽ ഉപഭോക്താക്കൾ വ്യാപകമായി കബളിപ്പിക്കപ്പെടുന്നു എന്ന് പരാതിയുണ്ട്. അതിനാൽ കുറഞ്ഞ വിലയുടെ ആനുകൂല്യം രോഗികൾക്ക് കിട്ടാതെ പോകുകയാണ്.

മരുന്നുകൾ വാങ്ങുമ്പോൾ ബില്ല് ഇല്ലാതെയാണ് വാങ്ങുന്നതെങ്കിൽ ഒരുകാര്യം ചെയ്യുക.
മൊബൈലിലെ കാൽക്കുലേറ്ററിൽ മരുന്നിന്റെ പുറത്ത് ഉള്ള MRP യെ 0.9375 കൊണ്ട് ഗുണിക്കുക. അതാണ് പുതിയ വില.

10 ഗുളികയ്ക്ക് 100രൂപ യാണ് പുറത്ത് എഴുതിയിട്ടുള്ള വില എങ്കിൽ 100 * 0.9375 = Rs. 93.75. ആണ് പുതിയ വില.നികുതി നിരക്ക് 12%ത്തിൽ നിന്ന് 5% മായി കുറഞ്ഞ എല്ലാ മരുന്നുകൾക്കും ഇത് ഉപയോഗിക്കാം.

എന്നാൽ 18% ത്തിൽ നിന്ന് 5% മായി കുറഞ്ഞ ചില മരുന്നുകൾ ഉണ്ട്.അവിടെ, 0.9375 നു പകരം 0.8898 കൊണ്ട് ഗുണിച്ചാൽ പുതിയ വില കിട്ടും.
മരുന്ന് കടയിൽ നിന്ന് കണക്ക് പറഞ്ഞ് അധികം ഈടാക്കിയ 15രൂപ തിരിച്ചു വാങ്ങിയ അനുഭവങ്ങൾ പലർക്കുമുണ്ട് . ഇത് നമ്മുടെ അവകാശമാണ് ;ഔദാര്യമല്ല.

അതുപോലെ സാധാരക്കാരായ രോഗികളെ സഹായിക്കാൻ വേണ്ടി കേന്ദ്ര സർക്കാർ സ്ഥാപിച്ച ജന ഔഷധി മെഡിക്കൽ ഷോപ്പുകൾ നേരത്തെ തന്നെ ഡിസ്കൗണ്ട് നിരക്കിലുള്ള മരുന്നുകൾക്ക് സംസ്ഥാന സർക്കാരിന്റെ ലൈസൻസുള്ള മെഡിക്കൽ ഷോപ്പുകൾ വാങ്ങുന്ന കൂടിയ വിലയാണ് ഈടാക്കുന്നത്.ഇത് സംബന്ധിച്ച് പരാതികൾ അയച്ചിട്ട് ജന ഔഷധി അധികൃതർ മുഖം തിരിക്കുന്നത് എന്തുകൊണ്ടാണ് ?