കേരളത്തിലും കോൾഡ്രിഫ് ചുമ സിറപ്പിൻ്റെ വിൽപ്പന നിർത്തിവെക്കാൻ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് തീരുമാനിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു . കോൾഡ്രിഫ് സിറപ്പിൻ്റെ ഒരു ബാച്ചുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു.

സംശയാസ്പദമായ ബാച്ചിലുള്ള മരുന്ന് കേരളത്തിൽ വിറ്റഴിച്ചിട്ടില്ലെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിൻ്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി മന്ത്രി പ്രസ്താവനയിൽ അറിയിച്ചു. “എങ്കിലും, സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കോൾഡ്രിഫിൻ്റെ വിതരണവും വിൽപ്പനയും പൂർണ്ണമായും നിർത്തിവെക്കാൻ ഡ്രഗ്സ് കൺട്രോളർ മരുന്ന് ഇൻസ്പെക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്,” അവർ പറഞ്ഞു.