സംസ്ഥാനത്തെ സർക്കിൾ ഇൻസ്‌പെക്ടർമാരെ സ്ഥലം മാറ്റി കൊണ്ട് ഡി ജി പി റാവഡ എ.ചന്ദ്രശേഖറിന്റെ ഉത്തരവ് .അടിയന്തിരമായി സ്ഥലംമാറ്റ ഉത്തരവ് നടപ്പിലാക്കണമെന്നാണ് നിർദേശം .മൊത്തം 58 പോലീസ് സർക്കിൾ ഇൻസ്പെക്ടർമാർ (എസ് .എച്ച് .ഒ ) ക്കാണ് സ്ഥലമാറ്റം

പാലാരിവട്ടം പോലീസ് സ്റ്റേഷൻ എസ് .എച്ച് .ഒ രൂപേഷ് കെ ആറിനെ പള്ളുരുത്തി പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയതിൽ ഉമ തോമസ് എംഎൽഎയുടെ ആക്‌സിഡന്റ് കേസിൽ ചാർജ് ഷീറ്റ് വൈകിപ്പിച്ചെന്ന പരാതി നിലവിലുണ്ട്.

രൂപേഷിനെതിരെ നിരവധി പരാതികളുണ്ടെന്നാണ് ആക്ഷേപം.തുടർന്നാണ് സ്ഥലമാറ്റത്തിനു വിധേയമായതെന്നാണ് പറയപ്പെടുന്നത് .പാലാരിവട്ടം സ്റ്റേഷന്റെ പരിധിയിലുള്ള അഞ്ചോളം കേസുകളിലെ അനേഷണം ഹൈക്കോടതി നിർദേശപ്രകാരം കൊച്ചി സിറ്റി പോലീസ് കമ്മീഷണർ മാറ്റി മറ്റു എസ് എച്ച് ഒ മാർക്ക് നൽകിയിട്ടുണ്ട് .വെണ്ണല സ്വദേശി പീതാംബരൻ എന്ന വയോധികനെ മരുമകൾ പീതാംബരന്റെ പേരിലുള്ള വീട്ടിൽ നിന്നും ഇറക്കി വിട്ട കേസ് അട്ടിമറിച്ചതിൽ ഹൈക്കോടതിയുടെ മേൽ നോട്ടത്തിൽ അനേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള എറണാകുളം ജില്ലയിലെ ഏറ്റവും വലിയ പോലീസ് സ്റ്റേഷനാണ് ഇത്..പൊതു താൽപ്പര്യ പ്രകാരമാണ് രൂപേഷ് കെ ആർ ഉൾപ്പെടെയുള്ള പോലീസ് സർക്കിൾ ഇൻസ്പെക്ടർമാരുടെ സ്ഥലം മാറ്റം .
റാവഡ എ.ചന്ദ്രശേഖർ പൊലീസ് മേധാവിയായി നിയമിതനായ ശേഷം ആദ്യമായാണ് 58 പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ (എസ് എച്ച് ഒ ) മാരെ സ്ഥലം മാറ്റി പോലീസ് സേനയിൽ അഴിച്ചു പണി നടത്തിയത്.
