കൊച്ചിയുടെ വികസന നായകൻ കെ.ബാലചന്ദ്രനെ ആദരിച്ചു.

കൊച്ചിയുടെ വികസന നായകൻ കെ.ബാലചന്ദ്രനു മഹാരാജകീയത്തിന്റെ ആദരം അർപ്പിച്ചു .കേരളം കണ്ട ഏറ്റവും ദീർഘ വീക്ഷണമുള്ള കൊച്ചി മേയർ. ഇന്നത്തെ സഹോദരൻ അയ്യപ്പൻ റോഡിന്റെ ശില്പി എന്നീ നിലകളിൽ പ്രശസ്തനാണ് സിപിഎം നേതാവായ കെ ബാലചന്ദ്രൻ .എറണാകുളം മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷനാണ് കെ ബാലചന്ദ്രനെ ആദരിക്കുന്ന ചടങ് സംഘടിപ്പിച്ചത് .

എറണാകുളം ദേശാഭിമാനി റോഡിലെ കണ്ണൻ നായർ സ്മാരക സാംസ്ക്കാരിക കേന്ദ്രത്തിൽ വച്ചാണ് ബാലചന്ദ്രന് ആദരമൊരുക്കിയത് .മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ അദ്ധ്യക്ഷൻ മുൻ അംബാസിഡർ വേണു രാജാമണി അദ്ദേഹത്തിന് ഫലകവും പൊന്നാടയും നൽകി ആദരിച്ചു..

ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി ഐ സി സി ജയചന്ദ്രൻ,വൈസ് പ്രസിഡന്റുമാരായ അഡ്വക്കേറ്റ് സാജൻ മണ്ണാലി, ഡോ എൽസമ്മ ജോസഫ് അറക്കൽ ട്രഷറർ കെ.യു. ബാവ. എഴുപതാം ഡിവിഷൻ കൗൺസിലർ ആഷിത യാഹിയ, മുൻ കൗൺസിലർ ഹാരിസ്, മുതിർന്ന മാധ്യമ പ്രവർത്തകരായ രവി കുറ്റിക്കാട്, പി. സ്.ഗോപിനാഥ്, മുൻ വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ബഞ്ചമിൻ പോൾ, സെക്രട്ടറി എ.കെ.രാജൻ, സി പി.എം മുൻ എറണാകുളം ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് കൃഷ്ണമൂർത്തി. ചങ്ങമ്പുഴ സാംസ്ക്കാരിക കേന്ദ്രം ഭാരവാഹികളായ .കെ.രവികുമാർ, എം പി ജി നായർ, മഹാരാജാസിലെ അദ്ധ്യാപകനും, കണ്ണൻ നായർ സ്മാരക സാംസ്ക്കാരിക കേന്ദ്രം ഭാരവാഹി പ്രൊ. പ്രഭാകരൻ, സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ സഹോദരി ബീനാ കോമളൻ. അഡ്വക്കേറ്റ് മൻസൂർ, തുടങ്ങിയവർ പ്രസംഗിച്ചു.

അഡ്വക്കേറ്റ് സുരേഷ് ബാബു സി.എം നിർവാഹക സമിതി അംഗം പ്രഹ്ളാദൻ, കണ്ണൻ നായർ സാംസ്ക്കാരിക കേന്ദ്രത്തിലെ ഗായകൻ നോബിൾ എന്നിവർ ഗാനങ്ങൾ ആലപിച്ചു.കെ.ബാലചന്ദ്രൻ കൃതജ്ഞത പറഞ്ഞു .

മഹാരാജാസിന്റെ സാമ്പത്തിക സ്രോതസായി മാറിയ കോളേജ് സ്റ്റേഡിയത്തിലെ 14 കടമുറികളുടെ വാടക കോളേജിന് നൽകിയത് ബാലചന്ദ്രൻ ജി.സി ഡി എ ചെയർമാനായിരുന്ന 1998 ൽ ആണ് എന്ന് സിഐസിസി ജയചന്ദ്രൻ ഗ്രീൻ കേരള ന്യൂസിനോട് പറഞ്ഞു.