ഇന്റർനാഷണൽ ഹാക്കത്തോണിന്റെ ആറാം പതിപ്പ്

കേരളാ പോലീസ് c0c0n-2025 കോൺഫറൻസിന്റെ മുന്നോടിയായി സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ഹാക്കത്തോൺ HAC’KP 2025- ഗ്രാന്റ് ഫിനാലെ 2025 ഒക്ടോബർ 1 ന് കൊച്ചി താജ് വിവാന്റയിൽ വച്ച് സംസ്ഥാന പോലീസ് മേധാവി ശ്രീ. റവാദ എ. ചന്ദ്രശേഖർ IPS ഉദ്ഘാടനം ചെയ്തു.

ഹെഡ്ക്വാർട്ടർ ADGP എസ് . ശ്രീജിത്ത് IPS അധ്യക്ഷത വഹിച്ച ചടങ്ങിൽ സൈബർ ഓപ്പറേഷൻസ് SP അങ്കിത് അശോകൻ IPS സ്വാഗതവും, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീ. പുട്ട വിമലാദിത്യ IPS, പീറ്റർ പില്ലി- Kindred Tech-NewZealand , കെൽവിൻ ലേ MBE , ഡയറക്ടർ ചൈൽഡ് ലൈറ്റ് -UK എന്നിവർ ആശംസയും ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പോലീസ് കൊച്ചി സിറ്റി അശ്വതി ജിജി IPS നന്ദിയും പ്രകാശിപ്പിച്ചു.

കേരളാ പോലീസിന്റെ ആറാമത്തെ എഡിഷൻ ഹാക്കത്തോൺ ആയ HAC’KP 2025 ഇത്തവണ “Automating the Fight Against Online Harm” എന്ന തീമിൽ സൈബർ ലോകത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുവാനുള്ള software സൊല്യൂഷനുകൾ നിർമ്മിക്കുക എന്ന ഉദ്ദേശത്തിലാണ് സംഘടിപ്പിക്കുന്നത് . 1000-ത്തിലധികം അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുത്ത 30 മികച്ച മൽസരാർത്ഥികൾ ആണ് ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കുന്നത്. 2025 ഒക്ടോബർ ഒന്ന് മുതൽ നാലു വരെ നടക്കുന്ന ഗ്രാന്റ് ഫിനാലെയിൽ ലോകമെമ്പാടുമുള്ള സൈബർ സുരക്ഷാ വിദഗ്ധരും, വിവിധ IT മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുള്ള മെന്റർമാരും കുട്ടികളുടെ സൈബർ സുരക്ഷാ ഉറപ്പാക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ സൊല്യൂഷൻസ് നിർമ്മിക്കുന്നതിൽ ഇവരോടൊപ്പം ചേർന്ന് പ്രവർത്തിക്കും