പേനകൾ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്നത് പത്രപ്രവർത്തകർ ,സാഹിത്യകാരന്മാർ ,ആധാരം എഴുത്തുകാർ തുടങ്ങിയ വിഭാഗക്കാരയിരുന്നു.കാലം മാറിയതോടെ പേനകൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് . പത്രപ്രവർത്തകരിൽ ഏതാണ്ട് 90 ശതമാനവും പെന ഉപയോഗിക്കുന്നില്ല.കമ്പ്യുട്ടറിൽ അവർ ടൈപ്പ് ചെയ്യുകയാണ് .കേരളത്തിലെ മിക്കവാറും സാഹിത്യകാരന്മാരും ടൈപ്പ് ചെയ്യുന്നവരാണ് .ആധാരം എഴുത്തുകാർ ഏതാണ്ട് പൂർണമായും ഡിജിറ്റലായി കഴിഞ്ഞു.വിദ്യാർത്ഥികളാണ് ഇപ്പോൾ പേന ഉപയോഗിക്കുന്നവരിൽ ഭൂരിപക്ഷവും .അവരിൽ പലരും ക്‌ളാസ് മുറികളിൽ നോട്ടുകൾ എഴുതാതെ മൊബൈൽ ഫോണിൽ റെക്കാർഡ് ചെയ്യുന്നവരാണ്.

ഒരുകാലത്ത് മഷി ഉപയോഗിച്ച് എഴുതുന്ന ഫൗഡൻ പേനകളായിരുന്നു .ഇപ്പോൾ ഭൂരിപക്ഷവും റീഫിലുള്ള ബോൾ പോയിന്റ് പേനയിലേക്ക് ചുവട് മാറ്റി കഴിഞ്ഞു.
എറണാകുളം നഗരത്തിൽ ബ്രോഡ്‌വേ റോഡിന്റെ തുടക്കത്തിൽ പെൻ ഹൌസ് എന്ന സ്ഥാപനമുണ്ട്.1964 ൽ എറണാകുളം സെന്റ് ആൽബർട്സ് കോളേജിന് സമീപം പൂവത്തൂർ വീട്ടിലെ ജോസഫാണ് ഈ സ്ഥാപനം തുടങ്ങിയത് .1985 ൽ അമ്പത്തി മൂന്നാം വയസിൽ അദ്ദേഹം നിര്യാതനായി .തുടർന്ന് അദ്ദേഹത്തിന്റെ മകൻ സാബുവാണ് ഇപ്പോഴും പെൻ ഹൌസ് നടത്തുന്നത്.ഒരു ചെറിയ ഷോപ്പാണിത്.

ഒരു കാലത്ത് പേനകളെ ചികിൽസിക്കുന്ന പെൻ ഡോക്ടർ ആയിരുന്നു പെൻ ഹൌസ്. ഇപ്പോൾ പേന റിപ്പയർ ചെയ്യുവാൻ ഇവിടെ വരുന്നവർ വിരളമാണ്.
ഉപയോഗിച്ച ശേഷം കളയുക(use and throw ) എന്ന സമീപനം വന്നതോടെയാണ് ഇത് സംഭവിച്ചത് . “ഉപയോഗവും വലിച്ചെറിയലും” എന്ന സംസ്കാരം ഇന്ന് വളരെ സാധാരണമാണ് . പ്ലാസ്റ്റിക് കപ്പുകൾ പോലുള്ള വസ്തുക്കൾ ഉപയോഗിക്കുകയും ഉപയോഗിച്ചതിന് ശേഷം എറിയുകയും ചെയ്യുക എന്നതാണ് ഇതിനർത്ഥം. ഉപയോഗവും വലിച്ചെറിയലും സംസ്കാരം എന്നത് ആധുനിക സംസ്കാരമാണ്, അതായത്, സാധനങ്ങൾ വാങ്ങി ഉപയോഗിക്കുകയും പിന്നീട് എറിയുകയും ചെയ്യുന്ന ആധുനിക സംസ്കാരം. ഉൽപ്പാദനമില്ല, പുനരുപയോഗമില്ല. “ഉപയോഗവും വലിച്ചെറിയലും” എന്ന സംസ്കാരമാണ് ഇത് .വില കുറഞ്ഞ ബോൾ പോയിന്റ് പേനകൾ വിപണിയിൽ വലിയ തരംഗമാണ് ഉണ്ടാക്കിയത്.

ആദ്യത്തെ ബോൾ പോയിന്റ് പേനയുടെ സംരംഭകനും നിർമ്മാതാവുമായ മിൽട്ടൺ റെയ്നോൾഡ്സിന്റെ (1892-1976) പേരിലാണ് ആദ്യത്തെ റെയ്നോൾഡ്സ് പേന അറിയപ്പെടുന്നത്, 1945 ഒക്ടോബർ 29 ന് രാവിലെ ന്യൂയോർക്കിലെ 32-ാം സ്ട്രീറ്റ് സ്റ്റോറിൽ ഇത് അരങ്ങേറി. പേന വിൽപ്പനയ്‌ക്കെത്തിയ ദിവസം, ഏകദേശം 5,000 ഷോപ്പർമാർ കടയിലേക്ക് ഇരച്ചുകയറി, ഏകദേശം 50 NYPD ഉദ്യോഗസ്ഥരെ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ അയയ്ക്കേണ്ടിവന്നു.

അതിനു ശേഷം ബോൾ പോയിന്റ് പേനകളുടെ കാലമായിരുന്നു. ആധുനിക കാലത്ത് ബോൾ പോയിന്റ് പേനകളും വിൽപ്പനയിൽ ഗണ്യമായ ഇടിവ് നേരിട്ട് കഴിഞ്ഞു.റെയ്നോൾഡ്സിന്റെ വരവോടെയാണ് പേനയുടെ നിപിന്റെ കാലം കഴിഞ്ഞത്.ഇപ്പോൾ പെൻ ഹൌസിൽ ഏറ്റവും കൂടുതൽ വിൽക്കുന്നത് cello luxy ,hauoser ,വിവിധ ബ്രാന്റുകളുടെ ജെൽ പേനകളാണ്.റീഫിലിനു വില്പനയുണ്ടെന്ന് സാബു പറഞ്ഞു.മഷിക്കുപ്പി നേരത്തെ പോലെ വില്പനയില്ലെങ്കിലും ചിലർ വാങ്ങാറുണ്ട്.

എറണാകുളം നഗരത്തിലെ പെൻ ഹൌസ് ഇപ്പോൾ അറുപത്തിരണ്ടാമത് വർഷത്തിലെ കടന്നു പോകുകയാണ്.ഈ സമയത്ത് ഈ കടയുടെ ഉടമയായ സാബുവിന്റെ ഓർമകളിൽ പലതരത്തിലുള്ള പേനകൾ തെളിഞ്ഞു വരാറുണ്ട്.കച്ചവടം കുറഞ്ഞു വരുന്നുണ്ടെങ്കിലും അപ്പച്ചൻ തുടങ്ങിയ പെൻ ഹൌസ് നിർത്താൻ സാബു ആഗ്രഹിക്കുന്നില്ല.ഒരു കാലത്ത് പ്രശസ്തരായ എഴുത്തുകാർ ,പത്രപ്രവർത്തകർ പെൻ ഹസ്സിൽ മിക്കവാറും വന്നിരുന്നു.തങ്ങൾ ഉപയോഗിക്കുന്ന പേനക്ക് പനിയോ ജലദോഷമോ തലവേദനയോ വരുമ്പോഴാണ് സന്ദർശനം .
