അഞ്ചു വിക്കറ്റിനു പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ ഏഷ്യാകപ്പ് ജേതാക്കളായി.ദുബൈ ഇന്റർനാഷണൽ മൈതാനത്ത് നടന്ന ഫൈനലിൽ പാകിസ്ഥാൻ പൊരുതി നോക്കിയെങ്കിലും വിജയത്തിലെത്താൻ അവർക്ക് സാധിച്ചില്ല.ഇതോടെ തുടർച്ചയായി മൂന്ന് മത്സരങ്ങൾ ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തി. എല്ലാ വീറും വാശിയും നിറഞ്ഞുനിന്ന അത്യന്തം ആവേശകരമായ പോരാട്ടമായിരുന്നു ഫൈനലിൽ നടന്നത് .കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ പാകിസ്താനെതിരെ ഏകപക്ഷീയമായ വിജയമായിരുന്നു ഇന്ത്യ നേടിയത് .ഫൈനലിൽ അതായിരുന്നില്ല സ്ഥിതി.

പാകിസ്താന്റെ തുടക്കം ഗംഭീരമായിരുന്നു.ബാറ്റിങ്ങിലായാലും ബൗളിങ്ങിലായാലും .ടോസ് കിട്ടിയ ഇന്ത്യ ആദ്യം ഫീൽഡ് ചെയ്യാനാണ് തീരുമാനിച്ചത് .ക്യാപ്റ്റൻ സൂര്യ കുമാർ യാദവിന്റെ ആ തീരുമാനം തെറ്റായിരുന്ന പോലെയാണ് പാകിസ്ഥാൻ ബാറ്റ് വീശിയത് .
ഓപ്പണർമാർമാരായ സാഹിബ്സാദ് ഫർഹാനും ഫഖര്‍ സമാനും ചേര്‍ന്ന് 84 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.പാകിസ്താന്റെ ആദ്യ വിക്കറ്റ് വീണത് 84 റൺസ് എടുത്ത് നിൽക്കുമ്പോഴാണ്.സാഹിബ്സാദ് ഫർഹാനെ വരുൺ ചക്രവർത്തിയാണ് മടക്കി ആദ്യ ബ്രെക്ക്ത്രൂ ഇന്ത്യക്ക് സമ്മാനിച്ചത്.തിലക് വർമ്മയാണ് ക്യാച്ച് എടുത്തത്.

ഒരു വിക്കറ്റിനു 84 എന്ന സുരക്ഷിതമായ ഇടതു നിന്നും 19 .1 ഓവറിൽ പാകിസ്ഥാൻ ആൾ ഔട്ട് ആവുമ്പോൾ 146 റൺസാണ് നേടിയത്.അതായത് കേവലം 62 റൺസ് എടുത്തപ്പോൾ ഒമ്പത് വിക്കറ്റുകൾ നഷ്ടപ്പെട്ടു.പാകിസ്താന്റെ ഓപ്പണർമാരായ സാഹിബ്സാദ് ഫർഹാനും ഫഖര്‍ സമാനും വിജയ പ്രതീക നൽകി.സാഹിബ്സാദ് ഫർഹാൻ 38 പന്തിൽ മൂന്നു സിക്സറുകളും അഞ്ച് ബൗണ്ടറികളുമായി 57 റൺസ് എടുത്ത് പുറത്തായപ്പോൾ 35 പന്തുകളിൽ രണ്ട് വീതം സിക്സറുകളും ബൗണ്ടറികളും അടിച്ച് ഫഖര്‍ സമാൻ 46 റൺസും എടുത്തു ,ഇവർ ബാറ്റു ചെയ്യുമ്പോൾ മാത്രമാണ് പാകിസ്ഥാൻ വിജയ പ്രതീക്ഷ പുലർത്തിയത്.ഇവരെ രണ്ടു പേരെയും പുറത്താക്കിയത് വരുൺ ചക്രവർത്തിയാണ്.പിന്നീട് വന്ന സൈം അയൂബ് മാത്രമാണ് രണ്ടക്കം കണ്ടത് .14 റൺസായിരുന്നു അദ്ദേഹത്തിന്റെ സംഭാവന .പിന്നീട് എത്തിയവർ 0 ,8 ,1 ,6 ,0 ,0 ,6 ,1 ,7 എന്നിങ്ങനെയായിരുന്നു .

പാകിസ്താന്റെ ഓപ്പണർമാർ പുറത്തായ ശേഷം ഇന്ത്യയുടെ ബൗളിംഗ് താണ്ഡവമാണ് നടന്നത്.കുൽദീപ് യാദവ് നാലു വിക്കറ്റുകൾ നേടിയപ്പോൾ അക്സർ പട്ടേൽ ,വരുൺ ചക്രവർത്തി ,ജസ്പ്രീത് ബുംറ എന്നിവർ രണ്ട് വിധം വിക്കറ്റുകൾ നേടി .ശിവം ദുബെക്കും തിലക് വർമ്മയ്ക്കും മാത്രമാണ് വിക്കറ്റില്ലാത്തത്.20 ഓവർ പൂർത്തീകരിക്കാൻ പാകിസ്ഥാന് സാധിച്ചില്ല.19 .1 ഓവറിൽ എല്ലാവരും പുറത്തായി.അവസാന വിക്കറ്റ് ബുമ്രക്കായിരുന്നു.
പാക്കിസ്ഥാൻ ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ ബാറ്റിംഗ് നിരാശ നിറഞ്ഞതായിരുന്നു.പാകിസ്ഥാൻ ഇന്ത്യയെ വരിഞ്ഞുമുറുക്കുന്ന കാഴ്ചകളാണ് അരങ്ങേറിയത് .ഒന്നിന് ഏഴ് ,രണ്ടിനു പത്ത് ,മൂന്നിന് 20 എന്ന നിലയിലാണ് ഇന്ത്യയുടെ ബാറ്റിംഗ് പുരോഗമിച്ചത്.മികച്ച ഫോമിൽ കളിക്കുന്ന അഭിഷേക് ശർമ്മ അഞ്ചു റൺസിനും സൂര്യ കുമാർ യാദവ് ഒന്നിനും ശുഭമാൻ ഗിൽ 12 റൺസിനും പുറത്തായപ്പോൾ പാകിസ്ഥാൻ വിജയം രുചിച്ചതാണ് .മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് ഇന്ത്യ പതറിയ ഘട്ടത്തിലാണ് മലയാളിയായ സഞ്ജു സാംസൺ ക്രീസിലെത്തിയത്.വിക്കറ്റുകൾ നഷ്ടപ്പെടാതെ അദ്ദേഹം പിടിച്ചു നിന്നു .24 റൺസ് എടുത്തപ്പോഴാണ് സഞ്ജു പുറത്തായത്.

അപ്പോൾ ഇന്ത്യ നാലിനു 77 എന്ന നിലയിലായിരുന്നു .പിന്നീടാണ് ട്വിസ്റ്റ് .തിലക് വർമ്മ പിടിച്ചു നിന്നിരുന്നു.തിലകിനോടൊപ്പം ശിവം ദുബെ എത്തിയതോടെയാണ് ഇന്ത്യ വിജയതീരത്ത് എത്തിയത് .33 റൺസുമായി ശിവം ദുബെ പുറത്താവുമ്പോൾ ഇന്ത്യ വിജയത്തിന് തൊട്ടടുത്താണ് .അഞ്ചിന് 137 .റിങ്കു സിംഗ് എത്തി.ഒടുക്കം റിങ്കു സിംഗ് ബൗണ്ടറി അടിച്ചാണ് ഇന്ത്യ ഏഷ്യാകപ്പിൽ മുത്തമിട്ടത്.
അപ്പോൾ റിങ്കു സിംഗിന്റെ സംഭാവന നാലു റൺസ്.തിലക് വർമ്മ പുറത്താവാതെ 54 പന്തുകളിൽ 69 റൺസും നേടി.അതിൽ നാലു സിക്സറുകളും മൂന്നു ബൗണ്ടറികളുമുണ്ട്.തിലക് വർമ്മയാണ് കളിയിലെ താരം .അഭിഷേക് ശർമ്മ ടൂർണമെന്റിലെ താരവുമായി.314 റൺസാണ് ടൂർണമെന്റിൽ അഭിക്ഷേക ശർമ്മ നേടിയത് .17 വിക്കറ്റുകളുമായി ബൗളർമാരിൽ കുൽദീപ് യാദവ് ഒന്നാമത് എത്തി.രണ്ടാമത് പാകിസ്താന്റെ ഷഹീൻ അഫ്രിദിയാണ് .പത്ത് വിക്കറ്റുകളാണ് അദ്ദേഹം മൊത്തം നേടിയത്.

രണ്ടു പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യ അഞ്ചു വിക്കറ്റിനു വിജയം കൈവരിച്ചത് .വിജയവും പരാജയവും മാറിമറിഞ്ഞ മത്സരം ആയിരുന്നു ഇന്ത്യയും പാകിസ്താനുമായി നടന്നത് .ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കു വഹിച്ചത് തിലക് വർമ്മയാണ് .അദ്ദേഹത്തിന്റെ അവസരത്തിനൊത്തുള്ള ബാറ്റിംഗ് ആണ് ഇന്ത്യയെ ചാമ്പ്യന്മാരാക്കിയത്.തൊട്ടടുത്ത് ശിവം ദുബെയാണ് പ്രധാന പങ്കു വഹിച്ചത് .അതിനുശേഷം സഞ്ജു സാംസൺ.ഇന്ത്യയുടെ ബൗളർമാർ തുടക്കത്തിൽ പതറിയെങ്കിലും പിന്നീട് നിയന്ത്രിക്കുന്ന നിലയിലെത്തി.
