ഏഷ്യ കപ്പ് ;ഇന്ന് ഇന്ത്യയും പാകിസ്താനും ഫൈനൽ പോരാട്ടം ;ഇന്ത്യക്ക് മുൻ‌തൂക്കം ;ഇന്ത്യയുടെ തുറുപ്പു ചീട്ട് അഭിക്ഷേകും ബുമ്രയും

നാൽപത്തിയൊന്ന് വർഷത്തെ ടൂർണമെൻ്റ് ചരിത്രത്തിൽ ആദ്യമായി ഏഷ്യാ കപ്പിന്റെ ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനും ഇന്ന് ഏറ്റുമുട്ടും . രാത്രി എട്ടുമണിക്കാണ് മത്സരം ആരംഭിക്കുക .

ദുബായ് ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന തങ്ങളുടെ അവസാന സൂപ്പർ 4 മത്സരത്തിൽ ബംഗ്ലാദേശിനെതിരെ 11 റൺസിന് വിജയിച്ചാണ് പാകിസ്ഥാൻ ഏഷ്യാ കപ്പ് 2025 ഫൈനലിൽ ഇടം പിടിച്ചത്.ഏഷ്യാകപ്പിൽ എല്ലാ മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ ഫൈനലിൽ എത്തിയത് .പാകിസ്ഥാൻ ഇന്ത്യയോട് രണ്ട് തവണ തോറ്റു .സൂപ്പർ ഫോറിൽ എല്ലാ മത്സരങ്ങളും ജയിച്ച് ആര് പോയിന്റ് നേടിയപ്പോൾ പാകിസ്താന് നാലു പോയിന്റാണ്.

അഭിഷേക് ശർമ മികവ് തുടർന്നാൽ പാകിസ്താന് ബൗളിംഗ് ബുദ്ധിമുട്ടാവും ;ജസ്പ്രീത് ബുംറ ഫോമിലെത്തിയാൽ പാകിസ്താന് ബാറ്റിങ്ങും പ്രശ്നം സൃഷ്ടിക്കും.കുൽദീപ് യാദവും ഫോമിലാണ്.ഇതുവരെ 13 വിക്കറ്റുകൾ നേടി കുൽദീപ് യാദവ് വിക്കറ്റ് വേട്ടക്കാരിൽ മുൻപിലാണ് .രണ്ടാം സ്ഥാനത്ത് ഒമ്പത് വികാട്ടുമായി ഷഹീൻ ഷാ അഫ്രീദിയാണ് .റൺസ് വേട്ടക്കാരിൽ അഭിക്ഷേക ശർമയും .309 റൺസ് ഇതുവരെ നേടി .രണ്ടാം സ്ഥാനത്ത് 261 റൺസുമായി ലങ്കയുടെ നിസങ്കയാണ് .ലങ്ക പുറത്തായി.

ഇന്ത്യക്കെതിരെ വെല്ലുവിളി ഉയർത്തുന്ന പാകിസ്ഥാൻ താരങ്ങൾ ഏഷ്യ കപ്പിൽ ആരും ഫോമിലെത്തിയിട്ടില്ല .ഇന്ത്യക്ക് താരതമ്യേന വെല്ലുവിളി കുറവായ മത്സരമാണ് ഫൈനൽ .ക്രിക്കറ്റിൽ എന്തും സംഭവിക്കാം .ശ്രീലങ്കയെ നേരിട്ടപ്പോൾ ഇന്ത്യ പതറിയിരുന്നു,ലങ്ക കൂറ്റൻ സ്‌കോർ ഉയർത്തിയിട്ട് പോലും ലങ്ക തിരിച്ചടിച്ച് വിജയത്തിന്റെ വക്കിലെത്തിയതാണ് .ഒടുക്കം മത്സരം സമനിലയായപ്പോൾ സൂപ്പർ ഓവറിലാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്.അതുപോലെ ഇപ്പോഴും മാജിക് ഉണ്ടാവണമെന്നില്ല.ലങ്കയുമായുള്ള മത്സരത്തിൽ ബുംറ കളിച്ചിരുന്നില്ല.

ഫാസ്റ്റ് ബൗളർമാരായ ഷഹീൻ അഫ്രീദി (3/17), ഹാരിസ് റൗഫ് (3/33) എന്നിവർ ചേർന്ന് ബംഗ്ലാദേശിനെ 124/9 എന്ന നിലയിൽ ഒതുക്കി. 135/8 എന്ന ചെറിയ ടോട്ടൽ വിജയകരമായി പ്രതിരോധിക്കാൻ ഈ താരങ്ങളുടെ പ്രകടനം പാകിസ്ഥാനെ സഹായിച്ചു. ഇതോടെ, ഇന്ന്(2025 സെപ്റ്റംബർ 28 ന്) നടക്കുന്ന ഫൈനൽ ഉൾപ്പെടെ ഈ ടൂർണമെൻ്റിലെ ഇന്ത്യയുമായുള്ള തങ്ങളുടെ മൂന്നാമത്തെ പോരാട്ടത്തിന് പാകിസ്ഥാൻ തയ്യാറെടുക്കുകയാണ്. മൂന്നിലധികം ടീമുകൾ പങ്കെടുത്ത മൾട്ടിനാഷണൽ ടൂർണമെൻ്റുകളുടെ ചരിത്രത്തിൽ ഇന്ത്യയും പാകിസ്ഥാനും അഞ്ച് തവണ ഫൈനലിൽ ഏറ്റുമുട്ടിയിട്ടുണ്ട്.

ഈ അഞ്ച് ഫൈനലുകളിൽ മൂന്ന് തവണയും പാകിസ്ഥാൻ ഇന്ത്യയെ മറികടന്നു. ഇരു ടീമുകളും ആദ്യമായി ഒരു ടൂർണമെൻ്റ് ഫൈനലിൽ ഏറ്റുമുട്ടിയത് 1985-ലെ വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ക്രിക്കറ്റിൻ്റെ ഫൈനലിലാണ്. അന്ന് എട്ട് വിക്കറ്റിന് ഇന്ത്യ വിജയിച്ചു. അതേസമയം, അവസാനമായി ഒരു ഫൈനലിൽ അവർ ഏറ്റുമുട്ടിയത് 2017-ലെ ചാമ്പ്യൻസ് ട്രോഫിയിലാണ്. അന്ന് 180 റൺസിന് ഇന്ത്യയെ ഞെട്ടിച്ച് പാകിസ്ഥാൻ വിജയം സ്വന്തമാക്കി.