എം ആർ അജയൻ
9447215856
മന്ത്രിമാരായ കെ ബി ഗണേഷ് കുമാറും ,വി എൻ വാസവനുമാണ് മൂന്നാം തവണ പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്താൻ ഇപ്പോൾ ചുക്കാൻ പിടിക്കുന്നത്.അതിന്റെ പ്രയോജനം അവർക്ക് ലഭിക്കുമെന്നാണ് സൂചനകൾ .

എൻ എസ് എസിൻ്റെയും ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെയും നിലപാട് മാറ്റത്തിന് പിന്നിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറാണ്.ഗണേഷിന്റെ ഓപ്പറേഷനിലാണ് സുകുമാരൻ നായർ അയ്യപ്പ സംഗമത്തിനു പിന്തുണ നൽകിയത് .അതോടെയാണ് ഇടതു മുന്നണിക്കനുകൂലമായ നിലപാട് സ്വീകരിച്ചത്.ഗണേഷ്കുമാർ സുകുമാരൻ നായർക്ക് നൽകിയ വാഗ്ദാനങ്ങൾ എന്തൊക്കെയാണെന്ന് പുറത്തു വന്നിട്ടില്ല.വരുമായിരിക്കാം .

സുകുമാരൻ നായർ ഇപ്പോൾ സമദൂരം ഏതാണ്ട് അവസാനിപ്പിച്ചതോടെ വെട്ടിലായത് പ്രധാനമായും യുഡിഎഫാണ് .ഒരു കാലത്ത് എൻ എസ് എസ് യുഡിഎഫിനോടോപ്പം ആയിരുന്നു.എൻ എസ് എസ് രൂപീകരിച്ച എൻഡിപി എന്ന രാഷ്ട്രീയ പാർട്ടി യുഡിഎഫിന്റെ ഘടകകഷിയായിരുന്നു .ഇപ്പോൾ എൻഡിപി ജീർണാവസ്ഥയിലാണ് .ഒരുപക്ഷെ എൻഡിപി പുനരുജ്ജീവിപ്പിച്ച് ഇടതുമുന്നണിയുടെ ഘടകക്ഷിയാക്കാനും സാധ്യതയുണ്ട്.അതോടെ പരസ്യമായി പിണറായിക്കു വേണ്ടി രംഗത്തിറങ്ങാൻ സുകുമാരൻ നായർക്ക് കഴിയും.എൻഎസ്എസിന്റെ പുതിയ നിലപാടിൽ കേരളത്തിലെ ബിജെപിയും അസ്വസ്ഥരാണ്.

സുകുമാരൻ നായരെ ഇടതു ചേരിയിലെത്തിച്ച ഗണേഷ് കുമാർ നേതൃത്വം നൽകുന്ന രാഷ്ട്രീയ പാർട്ടിയായ കേരള കോൺഗ്രസ് (ബി ) പാർട്ടിക്ക് ഭരണത്തിൽ കൂടുതൽ അവസരങ്ങൾ നൽകുമെന്ന് സിപിഎം ഉറപ്പു നൽകിയതായി പ്രചാരണമുണ്ട്.നിലവിൽ ഒരു മന്ത്രി സ്ഥാനത്തിന് പുറമെ ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ സ്ഥാനം മാത്രമേ കേരള കോൺഗ്രസ് (ബി ) പാർട്ടിക്കുള്ളൂ.
ഒന്നാം പിണറായി മന്ത്രി സഭയിൽ മുന്നോക്ക വികസന കോർപ്പറേഷന്റെ ചെയർമാനായി ഗണേഷ് കുമാറിന്റെ പിതാവായ ആർ ബാലകൃഷ്ണ പിള്ളയെ ക്യാമ്പിനറ്റ് റാങ്കോടെ നിയമിച്ചിരുന്നു.അതുപോലുള്ള ഒരു പദവി കേരള കോൺഗ്രസ് (ബി ) പാർട്ടിക്ക് ഉടനെ നല്കാൻ കഴിയും..

ഗണേഷ് കുമാറിനെ പോലെ മറ്റൊരു ഓപ്പറേഷൻ നടത്തുന്ന മന്ത്രിയാണ് വി എൻ വാസവൻ.അദ്ദേഹം നേരത്തെ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്നു .അക്കാലത്ത് അദ്ദേഹം നടത്തിയ ഓപ്പറേഷനിലൂടെയാണ് കേരള കോൺഗ്രസ് (എം) ഇടതു മുന്നണിയിൽ എത്തിയത്.
2020 ലെ തദ്ദേശ സ്വായം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരെഞ്ഞെടുപ്പിലാണ് ജോസ് കെ മാണി എൽഡിഎഫുമായി ആദ്യം സഖ്യമുണ്ടാക്കിയത് .തുടർന്ന് 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിലും തുടർന്നു .അതോടെയാണ് പിണറായി വിജയനു റാന്റം തവണയും മുഖ്യമന്ത്രിയാവാനുള്ള
സാഹചര്യവുമുണ്ടായത്.ഇതിനു പിന്നിൽ ചരട് വലിച്ചത് പ്രധാനമായും അന്ന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന വി എൻ വാസവൻ ആയിരുന്നു.

അതിന്റെ ഗുണം അദ്ദേഹത്തിന് കിട്ടുകയും ചെയ്തു .എംഎൽഎയായ അദ്ദേഹം വിവിധ വകുപ്പുകളുടെ മന്ത്രിയായി.ഇന്നിപ്പോൾ മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ് .അടിസ്ഥാന വർഗ്ഗത്തിൽ നിന്നുയർന്നു വന്ന നേതാവാണ് വാസവൻ .ഇപ്പോൾ എസ്എൻഡിപി ജനറൽ സെക്രട്ടറിയും മുഖ്യമന്ത്രി പിണറായിയും തമ്മിലുള്ള പാലമായി വർത്തിക്കുന്നത് വാസവനാണ് .എൻഎസ്എസ് ,എസ്എൻഡിപി തുടങ്ങിയ ഹൈന്ദവ സംഘനകൾ ഇടതിനനാനുകൂലമായ നിലപാട് സ്വീകരിച്ചതോടെ വീണ്ടും ഇടതു മുന്നണിക്ക് ഭൂരിപക്ഷം കിട്ടുമെന്ന് പ്രചാരണം സംസ്ഥാനത്ത് ശക്തമായിരിക്കുകയാണ്.
