എറണാകുളം നഗരത്തിലെ കളമശ്ശേരിയിൽ ഗഞ്ചാവ് വേട്ട

എറണാകുളം നഗരത്തിലെ കളമശ്ശേരിയിൽ ഗഞ്ചാവ് വേട്ട. 2.144 kg ഗഞ്ചാവുമായി യുവാവ് പിടിയിൽ.റാഹിൻ K R,(26), S/o Ramanan, Koonath House, MLA Road Manjummal, Udyogamandal, Ernakulam എന്നയാളെയാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്.

കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ നിർദ്ദേശപ്രകാരം , DCP മാരായ അശ്വതി ജിജി IPS, ജുവനപ്പുടി മഹേഷ് IPS എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മിഷണർ K A അബ്ദുൾ സലാമിൻ്റെ നേതൃത്വത്തിലുള്ള DANSAF ടീം കളമശ്ശേരി,വട്ടേക്കുന്നം,മേക്കേരി ലൈൻ റോഡിനു സമീപത്തു നിന്നുമാണ്‌ സ്കൂട്ടറിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഗഞ്ചാവുമായി പ്രതിയെ പിടികൂടിയത്.