എൻ സി പിയുടെ സംസ്ഥാന ട്രഷററും ജനകീയമുഖവുമായ പി ജെ കുഞ്ഞുമോനെ ആദരിക്കും

നാഷണൽ കോൺഗ്രസ് പാർട്ടി കളമശ്ശേരി ബ്ലോക്ക് സമ്മേളനം സെപ്തംബർ 28 നു നടക്കും .ഉച്ച കഴിഞ്ഞു 2 .30 നു കളമശ്ശേരി പത്തടിപ്പാലം ഇല്ലിക്കൽ ഹാളിലാണ് സമ്മേളനം എൻ സിപി ദേശീയ വർക്കിം കമ്മിറ്റിയംഗവും വനം മന്ത്രിയുമായ എ കെ ശശീന്ദ്രൻ .സമ്മേളനം ഉദ്‌ഘാടനം ചെയ്യും.നേതാക്കൾക്കും പ്രവർത്തകർക്കും ഇടയിൽ പിജെ എന്നറിയപ്പെടുന്ന എൻ സി പിയുടെ സംസ്ഥാന ട്രഷററും ജനകീയമുഖവുമായ പി ജെ കുഞ്ഞുമോനെ സമ്മേളനത്തിൽ ആദരിക്കുമെന്ന് കളമശ്ശേരി ബ്ലോക്ക് പ്രസിഡന്റ് കെരീം മേലാത്ത് പറഞ്ഞു.ആദരാമർപ്പിക്കുന്നത് വ്യവസായ-നിയമ മന്ത്രി പി രാജീവ് ആണ് .

ഇടതു രാഷ്രീയത്തെഎപ്പോഴും നെഞ്ചോട് ചേർത്തുപിടിച്ച പി ജെ സ്വജീവിതത്തിലൂടെ രാഷ്ട്രീയ പ്രവർത്തനത്തിനു പദവികൾ ഇല്ലാതിരുന്നത് ഒരിക്കലും തടസ്സമല്ലെന്ന് തെളിയിച്ചയാളാണ് .രാഷ്ട്രീയത്തിനതീതമായി വിപുലമായ സൗഹൃദത്തിനുടമയായ പിജെ പലരുടെയും അഭയ കേന്ദ്രം കൂടിയാണ്.

വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരെയും ചേർത്ത് നിർത്തുന്ന പിജെയുടെ നിസ്വാർത്ഥസേവനമാണ് പ്രവർത്തകർക്കും നേതാക്കൾക്കും അദ്ദേഹത്തെ പ്രായപ്പെട്ടവനാക്കുന്നത്.അധികാരരഷ്ട്രീയത്തിൽ നിന്നും വിട്ടു നിൽക്കുന്ന പിജെ സമകാലീന രാഷ്ട്രീയത്തിൽ പലരെയും അത്ഭുതപ്പെടുത്തുന്ന സവിശേഷ വ്യക്തിത്വത്തിനുടമയാണെന്ന് കെരീം മേലാത്ത് വ്യക്തമാക്കി.

എൻ സി പി എറണാകുളം ജില്ലാ പ്രസിഡന്റ് അബ്ദുൽ അസീസ് ,എൻ കെ ടി എഫ് സംസ്ഥാന പ്രസിഡന്റ് പി ഡി ജോൺസൺ തുടങ്ങിയവരുൾപ്പെടെ എൻ സി പിയുടെ ജില്ലാ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് കളമശ്ശേരി ബ്ലോക്ക് പ്രസിഡന്റ് കെരീം മേലാത്ത് പറഞ്ഞു.