കടവന്ത്ര വിദ്യാനഗർ ക്രോസ് റോഡിന് സമീപത്തു നിന്നും 28.40 gm MDMA യുമായി യുവാക്കൾ പിടിയിൽ.

ഫ്രാൻസിസ് സെക്കൻഡ് ,വയസ്-37, കുരിശിങ്കൽ (H) , ഇഎസ്ഐ, ഫോർട്ട് കൊച്ചി; അജീഷ്, വയസ്-34, കൊട്ടേക്കാട് (H), പള്ളുരുത്തി. 3). ഫ്രാൻസിസ് സേവ്യർ ഫെർണാണ്ടസ്, വയസ്-35, പുന്നക്കൽ (H) ,സൗദി, മുണ്ടംവേലി. എന്നിവരെയാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്.

പ്രതികൾ ഇടപാടുകാരെ നേരിൽ കാണാത്ത രീതിയിൽ ഓട്ടോറിക്ഷയിൽ കറങ്ങി നടന്നാണ് ലഹരി കച്ചവടം നടത്തി വന്നിരുന്നത്.

കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ നിർദ്ദേശപ്രകാരം, DCP മാരായ അശ്വതി ജിജി IPS, ജുവനപ്പുടി മഹേഷ് IPS എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ K A അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീം ദിവസങ്ങളായി രഹസ്യമായി നിരീക്ഷിച്ചാണ് പ്രതികളെ പിടികൂടിയത്.
കവർ ഫോട്ടോ കടപ്പാട് :the news minute