ഭാവി കേരളത്തെ പുരോഗമനപരവും വികസിതവുമാക്കുക എന്ന ലക്ഷ്യത്തോടെ വിഷൻ 31 ന്റെ ഭാഗമായി സംസ്ഥാന സർക്കാർ കൊച്ചിയിൽ സംഘടിപ്പിക്കുന്ന ന്യൂനപക്ഷ ക്ഷേമ- വികസന സെമിനാറിന്റെ വിജയകരമായ നടത്തിപ്പിനു സംഘാടകസമിതി രൂപീകരിച്ചു.
എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ കെ.ജെ മാക്സി എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സംഘാടകസമിതിക്ക് രൂപം നൽകിയത്. ഒക്ടോബർ 16ന് ഫോർട്ട് കൊച്ചി വെളി മൈതാനത്താണ് സംസ്ഥാന സെമിനാർ നടക്കുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 1000 പേർ സെമിനാറിൽ പങ്കെടുക്കുമെന്ന് എം.എൽ.എ യോഗത്തിൽ അറിയിച്ചു.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദു റഹിമാൻ, വ്യവസായ-നിയമ- കയർ വകുപ്പ് മന്ത്രി പി രാജീവ്, കൊച്ചി മേയർ അഡ്വ. എം അനിൽ കുമാർ എന്നിവരെ രക്ഷാധികാരികളായും കെ.ജെ മാക്സി എം.എൽ.എ ചെയർമാനുമായ സംഘാടക സമിതിക്കാണു രൂപം നൽകിയത്.

കേരളം രൂപീകരണത്തിന്റെ 75 വർഷം 2031-ൽ പൂർത്തിയാകുന്നതിന്റെ പശ്ചാത്തലത്തിൽ, കഴിഞ്ഞകാല വളർച്ച വിലയിരുത്തി ഭാവി വികസനം ആസൂത്രണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ മേഖലകളിലായി 33 വിഷയങ്ങളിൽ സംസ്ഥാന തലത്തിൽ സെമിനാറുകൾ സംഘടിപ്പിക്കുന്നത്.
കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ കാരാട്ട് റസാഖ്, കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്റ്റീഫൻ ജോർജ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ സബിൻ സമീദ്,കൊച്ചി രൂപതാ വൈസ് ചാൻസലർ
ഫാ. പ്രിൻസ് പുത്തൻ ചക്കാലക്കൽ,
വരാപ്പുഴ രൂപത വികാരി ജനറൽ
ഫാ. മാത്യു കല്ലിങ്കൽ, സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗങ്ങളായ എ. സൈഫുദ്ദീൻ, പി. റോസ, ഹജ്ജ് കമ്മിറ്റി അംഗം അനസ് മണാറ,
കെ സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ തുടങ്ങിയവരും വിവിധ സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
മറ്റ് സംഘാടക സമിതി ഭാരവാഹികൾ:-
വൈസ് ചെയർമാൻമാർ:
കെ.എ അൻസിയ (ഡെപ്യൂട്ടി മേയർ)
അഡ്വ എ.എ റഷീദ് ( ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ)
കെ.എൽ ജോസഫ് (ചെല്ലാനം പഞ്ചായത്ത് പ്രസിഡൻറ്)
സൂസൻ ജോസഫ് (കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡണ്ട്)
ജോസഫ് ജൂഡ് (കെ.ആർ.എൽ.സി.സി വൈസ് പ്രസിഡൻറ്)
ബിജു ജോസി (കെ.എൽ.സി.എ സ്റ്റേറ്റ് ജനറൽ സെക്രട്ടറി)
അഡ്വ ഷെറി ജെ തോമസ് (കെ.എൽ.സി.എ സ്റ്റേറ്റ് പ്രസിഡൻറ്)
അനസ് മണാറ (ഹജ്ജ് കമ്മിറ്റി മെമ്പർ)
കാരാട്ട് റസാക്ക് (മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ)
സ്റ്റീഫൻ ജോർജ് (കെ.എസ്.എം.ഡി.എഫ്.സി ചെയർമാൻ)
കൺവീനർ:
സബിൻ സമീദ് (ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ)

ജോയിൻറ് കൺവീനർ:
ബെനഡിക്ട് ഫെർണാണ്ടസ് (മെട്രോപൊളിറ്റൻ ആസൂത്രണ സമിതി ചെയർമാൻ)
അബ്ദുൽ റഷീദ് (കെ.എൻ.എം.കൊച്ചി)
എം.രാജേഷ് (ജൈന സമാജം പ്രതിനിധി)
റഫീഖ് (കേരള മുസ്ലിം ജമാഅത്ത് പ്രതിനിധി)
അബ്ദുൽസലാം കൈതാരം (സംയുക്ത മഹല്ല് ജുമാഅത്ത്)
എ.എം പരീത് (സമസ്ത പ്രതിനിധി)
പികെ അബ്ദുൽ കരീം (മഹല്ല് ജുമാഅത്ത് കൗൺസിൽ)
പോൾ ജോസ് പടമാട്ടുമ്മൽ (പ്രസിഡൻറ് കെ.സി.വൈ.എം ലാറ്റിൻ)
ഫാദർ ജിജി (മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ്)
കൊച്ചി മണ്ഡലത്തിലെ കൗൺസിലർമാർ
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാർ (കുമ്പളങ്ങി ചെല്ലാനം പഞ്ചായത്ത്, കൊച്ചി നഗരസഭ)
എം.എം നാസർ (മഹല്ല് ജമാഅത്ത് കൗൺസിൽ)
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: മീറ്റിംഗിൽ പങ്കെടുത്ത എല്ലാവരും ചേർന്ന കമ്മിറ്റി.