വ്യാജ എഫ്.ബി. അക്കൗണ്ടിനെതിരെ നടപടി : എറണാകുളം ജില്ലാ കളക്ടർ

എറണാകുളം ജില്ലാ കളക്ടറുടേതെന്ന വ്യാജേന ഫേസ്ബുക്കിൽ പ്രചരിക്കുന്ന അക്കൗണ്ടിനെതിരെ നടപടിയെടുക്കാൻ നിർദേശിച്ചതായി ജില്ലാ കളക്ടർ ജി. പ്രിയങ്ക അറിയിച്ചു.

ഡിസി എറണാകുളം (DC Ernakulam) എന്ന പേരിലാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് പ്രചരിക്കുന്നത്. ഇതിൽ ആരും വഞ്ചിതരാകരുതെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

കളക്ടറുടെ ഔദ്യോഗിക എഫ്. ബി. പേജിന്റെ (കളക്ടർ, എറണാകുളം) ലിങ്ക് താഴെ കൊടുക്കുന്നു:

https://www.facebook.com/dcekm