കൊച്ചി കായലിൽ വള്ളംകളി;ചുണ്ടൻ വള്ളങ്ങൾക്കൊപ്പം പ്രാദേശിക ചെറുവള്ളങ്ങളും

ചാമ്പ്യൻസ് ബോട്ട് ലീഗ് (സി ബി എൽ) മത്സരങ്ങൾ ഒക്ടോബർ 11 ഉച്ചക്ക് രണ്ടിന് കൊച്ചി കായലിൽ നടക്കും. മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി യോഗം ചേർന്നു.

സുഗമമായി വള്ളങ്ങൾക്ക് സഞ്ചരിക്കാൻ കായലിലെ ട്രാക്കിന്റെ പരിശോധന നടപടികൾ എളുപ്പത്തിൽ പൂർത്തീകരിക്കാൻ യോഗം തീരുമാനിച്ചു. ചുണ്ടൻ വള്ളങ്ങൾക്കൊപ്പം പ്രാദേശിക ചെറുവള്ളങ്ങൾ കൂടി ബോട്ട് ലീഗിൽ അണിനിരക്കുന്നതിന് സ്പോൺസർഷിപ്പ് ഏർപ്പെടുത്തും.