സീനിയർ ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സമ്മേളനം ഇന്നു മുതൽ ;കണ്ണൂരിൽ രണ്ട് ദിവസം

സീനിയർ ജേർണലിസ്റ്റ് യൂണിയൻ കേരളയുടെ സംസ്ഥാന സമ്മേളനം ഇന്നു (2025 സെപ്തംബർ 22) മുതൽ ആരംഭിക്കും നാളെ(സെപ്തംബർ 23) സമാപിക്കും കണ്ണൂർ ചേംബർ ഹാളിലാണ് നടക്കുന്നത്.സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും പ്രതിനിധികൾ കണ്ണൂരിൽ എത്തിക്കൊണ്ടിരിക്കുകയാണ്.

നാളെ (സെപ്തംബർ 23 ) സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പയ്യാമ്പലത്തെ സ്മൃതി കുടീരത്തിൽ നടക്കുന്ന പുഷ്പാർച്ചനയോടെയാണ് സമ്മേളനത്തിനു തുടക്കമാവുക.തുടർന്ന് പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.സീനിയർ ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് എസ് ആർ ശക്തിധരൻ അധ്യക്ഷത വഹിക്കും.

നീറ്റ് പിജി രണ്ടാംറാങ്ക് ജേതാവായ ഗ്രീഷ്‌മ ഗൗതമിനെ ആദരിക്കും .ഇ എം രഞ്ജിത്തിന്റെ വാർത്താ പരിക്രമണം എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കും.സമാപന സമ്മേളനം കെ സുധാകരൻ എം പി യാണ് ഉദ്‌ഘാടനം ചെയ്യുക .

പെൻഷൻ കുടിശിക,ഫെസ്റ്റിവൽ അലവൻസ് ,മുതിർന്ന പത്ര പ്രവർത്തകരുടെ ആരോഗ്യ സംരക്ഷണം തുടങ്ങിയ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യുമെന്ന് വർക്കിംഗ് ചെയർമാൻ ടി പി വിജയൻ ,സംഘാടക സമിതി വൈസ് ചെയർമാൻ ഡോ .ടി പി നാരായണൻ ,ജനറൽ കൺവീനർ സി പി സുരേന്ദ്രൻ ,കോർഡിനേറ്റർ ഇ എം രഞ്ജിത്ത് ബാബു എന്നിവർ പറഞ്ഞു.

ഇന്ന് വൈകീട്ട് ജനാധിപത്യം ;പ്രതീക്ഷയും ആശങ്കയും എന്ന വിഷയത്തിൽ സെമിനാർ നടക്കും.ബിജെപി നേതാവ് സി കെ പത്മനാഭൻ മാധ്യമ സുരേഷ് പ്രവർത്തകരായ ആർ രാജഗോപാൽ ,എൻ മാധവൻകുട്ടി,എം വി നികേഷ് കുമാർ , സുരേഷ് എടപ്പാൾ ,വി വി വേണു ഗോപാൽ എന്നിവർ സംസാരിക്കും.