ഇന്ത്യയിലെ മുന്‍നിര കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി ഇന്ത്യ, ജി.എസ്.ടി നിരക്കുകളില്‍ വന്ന മാറ്റങ്ങളെത്തുടര്‍ന്ന് തങ്ങളുടെ മോഡലുകളുടെ വില ഗണ്യമായി കുറച്ചു.

ജി.എസ്.ടി ഇളവുകളുടെ പൂര്‍ണ പ്രയോജനം കമ്പനി ഉപഭോക്താക്കള്‍ക്ക് കൈമാറിയതോടെ, സെപ്റ്റംബര്‍ 22 മുതല്‍ സ്വിഫ്റ്റ്, ഡിസയര്‍, ബലേനോ, ഫ്രോങ്സ്, ബ്രെസ്സ തുടങ്ങിയ ജനപ്രിയ മോഡലുകള്‍ക്ക് 1.29 ലക്ഷം രൂപ വരെ കുറവ് വരുത്തി. പുതുക്കിയ വിലകള്‍ എക്സ്-ഷോറൂം അടിസ്ഥാനത്തിലുള്ളതാണ്.

മാരുതിയുടെ അരീന, നെക്സ ശൃംഖലകളിലെ എല്ലാ വാഹനങ്ങള്‍ക്കും വിലക്കുറവ് ബാധകമാണ്. അരീന മോഡലുകളായ ആള്‍ട്ടോ കെ10, എസ്-പ്രസ്സോ, വാഗണ്‍ആര്‍, സെലെറിയോ, ഈക്കോ, സ്വിഫ്റ്റ്, ഡിസയര്‍, ബ്രെസ്സ, എര്‍ട്ടിഗ എന്നിവയ്ക്കും നെക്സ മോഡലുകളായ ഇഗ്നിസ്, ബലേനോ, ഫ്രോങ്സ്, ജിംനി, ഗ്രാന്‍ഡ് വിറ്റാര, എക്സ്എല്‍6, ഇന്‍വിക്ടോ എന്നിവയ്ക്കും വില കുറഞ്ഞിട്ടുണ്ട്. രാജ്യത്തുടനീളം 4,000-ത്തിലധികം അരീന ഷോറൂമുകളും 700-ല്‍ അധികം നെക്സ ഷോറൂമുകളും മാരുതിക്ക് സ്വന്തമായുണ്ട്