അര്‍ജന്റീന ടീം കൊച്ചിയിലായിരിക്കും കളിക്കുക;മലബാറിനെ ഒഴിവാക്കിയത് എന്തുകൊണ്ട് ?

ഈ വർഷം നവംബർ മാസം കേരളത്തിലെത്തുന്ന ലയണല്‍ മെസ്സി ഉള്‍പ്പെട്ട അര്‍ജന്റീന ടീം കൊച്ചിയിലായിരിക്കും കളിക്കുക. സ്റ്റേഡിയം സജ്ജമാക്കാന്‍ ജിസിഡിഎക്ക് കായികവകുപ്പ് നിര്‍ദേശം നല്‍കി.

അതേസമയം ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. നേരത്തെ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് കളിനടക്കുകയെന്നും കേൾക്കുന്നുണ്ട് .എന്തുകൊണ്ടാണ് മലബാറിനെ ഒഴിവാക്കിയത്.

സ്വതന്ത്ര പലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിനെ പിന്തുണയ്ക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയമായ ന്യൂയോർക്ക് പ്രഖ്യാപനത്തെ അംഗീകരിക്കുന്ന പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്ത് പത്ത് രാജ്യങ്ങളിലൊന്നായ അർജന്റീനക്കെതിരെ പ്രതിഷേധമുണ്ട്.അതിനാൽ കേരളത്തിലെത്തുന്ന അർജന്റീന ഫുടബോൾ ടീമിനെ ബഹിഷ്‌ക്കരിക്കാൻ ചില മുസ്ലിം സംഘടനകൾ ആഹ്വാനം ചെയ്തിരുന്നു.അതുകൊണ്ടാണോ മലബാറിനെ ഒഴിവാക്കിയതെന്ന് ചർച്ച ചെയ്യുന്നുണ്ട്.

കളിക്കാര്‍ക്കും വിഐപികള്‍ക്കും ആവശ്യമായ യാത്രാ സൗകര്യമൊരുക്കാന്‍ കൊച്ചിയാണ് മികച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വേദി കലൂര്‍ സ്റ്റേഡിയത്തിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍തലത്തില്‍ തിരുമാനിച്ചിട്ടുള്ളതെന്നാണ് പറയപ്പെടുന്നത്. മെസ്സി കേരളത്തിലേക്കെന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം അര്‍ജന്റീനന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിരുന്നു. സമൂഹ മാധ്യമങ്ങള്‍ വഴിയാണ് അര്‍ജന്റീനന്‍ ടീമിന്റെ ടൂറില്‍ കേരളത്തേയും ഉള്‍പ്പെടുത്തിയത്. സംസ്ഥാനത്തെത്തുന്ന ടീം രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കുമെന്നാണ് സൂചന.