കൊൽക്കത്ത : മുതിര്‍ന്ന സിപിഎം നേതാവും മുന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. രാവിലെ ഒമ്പതരയോടെ കൊൽക്കത്തയിലെ സ്വവസതിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധവും വാർധക്യസഹജവുമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.ഇതേത്തുടര്‍ന്ന് കുറച്ചുകാലമായി അദ്ദേഹം പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയായിരുന്നു.
2000 മുതല്‍ 2011 വരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു
1944 മാര്‍ച്ച് ഒന്നിന് വടക്കന്‍ കൊല്‍ക്കത്തയില്‍ ഭട്ടാചാര്യ ജനിച്ചത്. 1966-ല്‍ സിപിഎമ്മില്‍ പ്രാഥമിക അംഗമായി. 1968ല്‍ പശ്ചിമബംഗാള്‍ ഡെമോക്രാറ്റിക്ക് യൂത്ത് ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറിയായി. 71ല്‍ സിപിഎം സംസ്ഥാന കമ്മറ്റി അംഗവും 82ല്‍ സെക്രട്ടറിയേറ്റ് അംഗവുമായി. 1984 മുതല്‍ പാര്‍ട്ടി കേന്ദ്രകമ്മറ്റിയിലെ സ്ഥിരം ക്ഷണിതാവാണ്. 1985ല്‍ കേന്ദ്രകമ്മറ്റി അംഗമായി. 2000 മുതല്‍ 2015 വരെ പോളിറ്റ് ബ്യൂറോ അംഗമായിരുന്നു