പാകിസ്ഥാനെതിരായ വിജയം ഇന്ത്യൻ സായുധ സേനയ്ക്ക് സമർപ്പിക്കുന്നുയെന്ന് ഇന്ത്യ ക്യാപറ്റൻ

ഏഷ്യാ കപ്പ് 2025-ൽ പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗയുമായി ടോസിനിടെ കൈകൊടുക്കാത്ത തന്റെ തീരുമാനത്തെ ന്യായീകരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. മത്സരശേഷവും എതിർ ടീമിന് കൈകൊടുക്കുന്ന പതിവ് രീതി ഇന്ത്യൻ താരങ്ങൾ ഒഴിവാക്കിയിരുന്നു.പാക് താരങ്ങൾ കൈകൊടുക്കുന്നതിനു വേണ്ടി കാത്തുനിന്നിട്ടും സൂര്യ കുമാർ ഒഴിവാക്കി..

എതിർ ടീമുമായി കൈകൊടുക്കാൻ വിസമ്മതിച്ചത് കായിക മനോഭാവത്തിന് എതിരാണോ എന്ന് ചോദിച്ച ഒരു പത്രപ്രവർത്തകനോട് സൂര്യകുമാർ പറഞ്ഞത്. പാകിസ്ഥാനെതിരായ വിജയം ഇന്ത്യൻ സായുധ സേനയ്ക്ക് സമർപ്പിക്കുകയും ദേശീയ ടീം പഹൽഗാം ഭീകരാക്രമണത്തിലെ ഇരകൾക്കൊപ്പം നിൽക്കുന്നുവെന്നുമാണ്.

“ജീവിതത്തിൽ കായിക മനോഭാവത്തേക്കാൾ വലുതായ ചില കാര്യങ്ങളുണ്ട്. പഹൽഗാം ഭീകരാക്രമണത്തിലെ എല്ലാ ഇരകൾക്കും ഒപ്പം അവരുടെ കുടുംബങ്ങൾക്കും ഞങ്ങൾ ഒപ്പമുണ്ട്. ഞാൻ പറഞ്ഞതുപോലെ, ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത നമ്മുടെ ധീരരായ സായുധ സേനയ്ക്ക് ഞങ്ങൾ ഈ വിജയം സമർപ്പിക്കുന്നു,”