ശ്രീകൃഷ്ണന്റെ ജന്മദിനമായ ഇന്ന് (14 -09 -2025 ) കേരളം അമ്പാടിയാകും. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ഇന്ന് രാവിലെ മുതല്‍ സംസ്ഥാനത്തെ കൃഷ്ണ ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും പ്രാര്‍ത്ഥനയും ഉള്‍പ്പെടെ നടന്നു . ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത് . ഇന്ന് ഇരുന്നൂറിലേറെ കല്യാണമാണ് നടക്കുക .
വിഐപി, സ്പെഷല്‍ ദര്ശനങ്ങളുണ്ടാവില്ല. വരി നില്ക്കുന്ന ഭക്തര്‍ക്ക് കൊടിമരത്തിനു സമീപത്തുകൂടി നേരിട്ട് നാലമ്പലത്തിലെത്തി ദര്‍ശനം നടത്താം. പ്രദക്ഷിണവും ശയന പ്രദക്ഷിണവും അനുവദിക്കില്ല. മുതിര്‍ന്ന പൗരന്മാര്ക്ക് രാവിലെ 5.30 മുതല്‍ 6.30 വരെയും വൈകിട്ട് 5 മുതല്‍ 6 വരെയും പ്രത്യേക ദര്‍ശന സൗകര്യമുണ്ട്. ചോറൂണ് കഴിഞ്ഞ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കും സുഗമ ദര്‍ശനം ഉറപ്പാക്കിയിട്ടുണ്ട്.
“സത്യത്തിന്റെയും ധർമ്മത്തിന്റെയും വിജയത്തിനായി സമർപ്പിക്കുന്നതിന് പ്രേരകമായ ഒന്നാവട്ടെ ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തിഎന്ന് പിണറായി വിജയൻ ആശസകൾ നേർന്നു.. സൽപ്രവൃത്തികൾ ചെയ്ത് മുന്നോട്ടുപോവുക എന്ന തത്വചിന്തയെ അടിസ്ഥാനപ്പെടുത്തി ഭക്തജനങ്ങൾ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നു. മനുഷ്യമനസ്സുകളുടെ ഒരുമയ്ക്കായുള്ള ആഘോഷമാവട്ടെ ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തിയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ എഴുതി.
എല്ലാവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ.”
