മദ്യം കഴിക്കാത്തവരിലും കരൾ കാൻസർ അതിവേഗം വർദ്ധിച്ചുവരുന്നുയെന്ന് പഠനം

മദ്യപാനം കരളിന് ദോഷം ചെയ്യുമെന്ന് എല്ലാവർക്കും അറിയാം. ഫാറ്റി ലിവറും ലിവർ ക്യാൻസറും പലപ്പോഴും പ്രായമായവരിലും അമിതമായി മദ്യപിക്കുന്നവരിലുമാണ് ബന്ധപ്പെട്ടിരിക്കുന്നത്. എന്നാൽ ഇപ്പോൾ യുവാക്കളിലും, പ്രത്യേകിച്ച് മദ്യം കഴിക്കാത്തവരിൽ പോലും ഈ രോഗം അതിവേഗം വർദ്ധിച്ചുവരികയാണെന്ന് ഡോക്ടർമാർ പറയുന്നത്.

കരളിലെ ജീവന് ഭീഷണിയായ ഒരു മാരകമായ (കാൻസർ) ട്യൂമറാണ് കരൾ കാൻസർ. നിങ്ങളുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് കരൾ . കരൾ ഇല്ലാതെ ആർക്കും ജീവിക്കാൻ കഴിയാത്തതിനാൽ, ഇത് ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ്.

അടുത്തിടെ കാൻസർ വിദഗ്ധനായ ഡോ. സങ്കേത് മേത്ത ഇതുസംബന്ധിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത് മദ്യപിക്കാത്തവരിൽ പോലും ലിവർ ക്യാൻസർ വർധിച്ചുവരുന്നു എന്നായിരുന്നു .ആഗോള, ദേശീയ ഡാറ്റ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഈ പോസ്റ്റ്.

‘ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 1990 മുതൽ കരൾ കാൻസർ കേസുകൾ ഇരട്ടിയായി. പല കേസുകളും വൈറൽ ഹെപ്പറ്റൈറ്റിസുമായി ബന്ധപ്പെട്ടതാണെങ്കിലും. എന്നാൽ ഏകദേശം 16% പേരുടെ കാരണം അജ്ഞാതരാണ്.

പലപ്പോഴും ഇവ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) ആണ്. ഇന്ത്യയെക്കുറിച്ച് മാത്രം പറഞ്ഞാൽ, NAFLD മുതിർന്നവരിൽ 16-32 ശതമാനം പേരെ ബാധിക്കുന്നു, ഇത് ഏകദേശം 12 കോടി ആളുകൾക്ക് തുല്യമാണ്. ആഗോളതലത്തിൽ, 15-39 വയസ്സ് പ്രായമുള്ളവരിൽ NAFLD 25% (1990) ൽ നിന്ന് 38% (2019) ആയി വർദ്ധിച്ചു. ഈ കുതിച്ചുചാട്ടത്തിന് പിന്നിലെ കാരണം എന്താണ്? ‘ ഡോ. മേത്ത ചോദിച്ചു.