പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂരിലെത്തി.വംശീയ കലാപത്തിന് ശേഷം ആദ്യമായാണ് അദ്ദേഹം മണിപ്പൂർ സന്ദർശിക്കുന്നത്.
2023 മേയില്‍ വംശീയകലാപം തുടങ്ങിയ മണിപ്പുരില്‍ രണ്ട് വര്‍ഷത്തിനും നാല് മാസത്തിനും ശേഷമാണ് പ്രധാനമന്ത്രി ആദ്യമായി എത്തിയത്. മണിപ്പൂരിൽ എത്തുന്നതിനുമുമ്പ്, മിസോറാമിൽ 9,000 കോടി രൂപയുടെ പദ്ധതികൾ മോദി ഉദ്ഘാടനം ചെയ്തു. ഇത് കരയാൽ ചുറ്റപ്പെട്ട മിസോറാമിനെ രാജ്യത്തിന്റെ റെയിൽവേ ഭൂപടത്തിലേക്ക് കൊണ്ടുവന്നു, സംസ്ഥാന തലസ്ഥാനമായ ഐസ്വാളിനെ പ്രധാന മെട്രോപോളിസുകളുമായി ബന്ധിപ്പിക്കുന്നതിനാൽ സംസ്ഥാനത്തിന് ഇത് ഒരു ചരിത്ര ദിനമാണെന്ന് അദ്ദേഹം പറഞ്ഞു.
2023 മെയ് 3 ന് മെയ്‌റ്റെയിയും കുക്കി-സോ ജനതയും തമ്മിലുള്ള വംശീയ അക്രമത്തെത്തുടർന്ന് വീടുകളിൽ നിന്ന് കുടിയിറക്കപ്പെട്ടവരെ കാണുകയും, കുന്നിൻ, താഴ്‌വര ജില്ലകളിലായി 8,500 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും ചെയ്യും.

കനത്ത മഴ കാരണം നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ലാമുവൽ ഗ്രൗണ്ടിൽ എത്താൻ കഴിയാത്തതിനാൽ ഐസ്വാളിനടുത്തുള്ള ലെങ്‌പുയി വിമാനത്താവളത്തിൽ നിന്ന് വെർച്വലായി ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തു. അഞ്ച് മണിക്കൂര്‍ നേരം മോദി മണിപ്പൂരില്‍ ചെലവഴിക്കും. മണിപ്പൂരിന്റെ വികസനമാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് മോദി പറഞ്ഞു.
. അസം, പശ്ചിമ ബംഗാള്‍, ബിഹാര്‍ എന്നിവിടങ്ങളും മോദി സന്ദര്‍ശിക്കും. സെപ്റ്റംബര്‍ 13-ന് ഗുവഹാത്തിയില്‍ നടക്കുന്ന ഡോ. ഭൂപന്‍ ഹസാരികയുടെ നൂറാം ജന്മവാര്‍ഷികാഘോഷങ്ങളില്‍ മോദി പങ്കെടുക്കും. പിറ്റേദിവസം അസമില്‍ 18,530 കോടിയുടെ വിവിധ പദ്ധതികള്‍ക്ക് ശിലാസ്ഥാപനം നടത്തുകയും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിക്കും.

സെപ്റ്റംബര്‍ 15-ന് പ്രധാനമന്ത്രി പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കും. രാവിലെ ഒന്‍പതരയ്ക്ക് കാല്‍ക്കത്തയില്‍ വെച്ച് നടക്കുന്ന 16-ാമത് സംയുക്ത കമാന്‍ഡേഴ്സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. തുടര്‍ന്ന് ബിഹാറിലെത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 2:45-ന് പൂര്‍ണിയ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ കെട്ടിടം ഉദ്ഘാടനം ചെയ്യും. കൂടാതെ, പൂര്‍ണിയയില്‍ ഏകദേശം 36,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ പ്രഖ്യാപിക്കും. അവിടെ നടക്കുന്ന പൊതുപരിപാടിയിലും മോദി സംസാരിക്കും.
(കവർ ഫോട്ടോ കടപ്പാട് :The hindu )
